ഒബാമയുടെ കാലാവസ്ഥാ വ്യതിയാന നിയന്ത്രണ നയങ്ങള്‍ പൊളിച്ചടുക്കി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. താന്‍ ഇപ്പോ എടുത്തിരിക്കുന്ന കല്‍ക്കരി മേഖലകളിലെ നിയന്ത്രണം എടുത്തുമാറ്റുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ ചരിത്രത്തിലെ പ്രധാന ചുവടുവെപ്പാണെന്ന് ട്രംപ് പറഞ്ഞു.
ഹരിത ഗൃഹ വാതക പുറന്തള്ളല്‍ കുറയ്ക്കുക എന്നതായിരുന്നു ഒബാമയുടെ ശുദ്ധ ഊർജ പദ്ധതി നയത്തിന്‍റെ ലക്ഷ്യം.
ഇതിനു വേണ്ടി കല്‍ക്കരി മേഖലയില്‍ വലിയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടിത്തിയിരുന്നു. ഇതിന്റെ ഭാഗമായി പല ഊര്‍ജ ഫാക്ടറികളും അടച്ചു പൂട്ടേണ്ടി വന്നു. ഒബാമ നയത്തിലെ അര ഡസനോളം പരിസ്ഥിതി സൗഹാര്‍ദ നടപടികള്‍ ട്രംപ് റദ്ദാക്കിയിരുന്നു. പൊതുസ്ഥലം പാട്ടത്തിനെടുത്തുള്ള കല്‍ക്കരിഖനനവും റദ്ദാക്കിയിട്ടുണ്ട്.
എന്നാല്‍ ഓയില്‍ ഗ്യാസ് പ്ലാന്‍റുകളില്‍നിന്നുള്ള മീഥെയ്ന്‍ പുറന്തള്ളല്‍ നിയന്ത്രണങ്ങളിലും ഇളവു നല്‍കുന്നതാണ് ട്രംപിന്‍റെ ഊര്‍ജ സ്വതന്ത്ര നയം. ജോലികള്‍ ഇല്ലാതാക്കുന്ന നയങ്ങള്‍ അവസാനിക്കുന്നുവെന്ന് ട്രംപ് പറഞ്ഞു. എന്നാല്‍ ട്രംപിന്‍റെ പുതിയ ഉത്തരവ് രാജ്യത്തിനും ലോകത്തിനും പ്രത്യാഘാതമുണ്ടാക്കുമെന്ന് പരിസ്ഥിതിവാദികള്‍ അഭിപ്രായപ്പെട്ടു.