മനുഷ്യനോളം വലിയ കൂറ്റൻ ജെല്ലിഫിഷിനെ നേരിൽ കാണാൻ കഴിഞ്ഞതിന്റെ കൗതുകത്തിലും സന്തോഷത്തിലുമാണ് ബയോളജിസ്റ്റും അവതാരകയുമായ ലിസി ഡാലി. വന്യജീവി ഛായാഗ്രാഹകൻ ഡാൻ അബോട്ടിനൊപ്പം വൈൽഡ് ഓഷ്യൻ വീക്കിന്റെ ധനസമാഹരണത്തിന്റെ ഭാഗമായി ഇംഗ്ലഡിന്റെ തെക്കു പടിഞ്ഞാറാൻ തീരമായ ഫാൽമൗത്തിൽ ഡൈവ് ചെയ്യുമ്പോഴാണ് ഡാലി ജെല്ലിഫിഷുകളിൽ തന്നെ ഏറ്റവും വലിയ ഇനമായ ബാരൽ ജെല്ലിഫിഷിനെ നേരിൽ കണ്ടതെന്ന് ദി ഗാർഡിയൻ റിപ്പോർട്ട് ചെയ്യുന്നു.