മീന്‍ കഴിക്കുന്നവര്‍ ജാഗ്രതൈ... ഈ മീനില്‍ സയനൈഡിനേക്കാള്‍ വീര്യമുള്ള വിഷം ! മുന്നറിയിപ്പുമായി അധികൃതര്‍

Webdunia
ചൊവ്വ, 16 ജനുവരി 2018 (16:45 IST)
മത്സ്യം കഴിക്കുന്നവര്‍ക്ക് ജാഗ്രതാ നിര്‍ദേശവുമായി ആരോഗ്യവകുപ്പ്. മീനില്‍ ഉഗ്രവിഷം കണ്ടെത്തിയതിനെ തുടര്‍ന്നാണ് ആരോഗ്യവകുപ്പ് അധികൃതര്‍ കര്‍ശന ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിരിക്കുന്നത്. ജപ്പാന്‍കാരുടെ ഇഷ്ട ഭക്ഷണമായ ഫുഗു മത്സ്യത്തിന്റെ വിഷാംശമുള്ള വിവിധ ഭാഗങ്ങള്‍ വിപണിയിലെത്തിയതോടെയാണ് മത്സ്യം കഴിക്കരുതെന്ന നിര്‍ദേശം അവര്‍ നല്‍കിയത്. 
 
കുടലും കരളും നീക്കം ചെയ്യാത്ത അവസ്ഥയിലുള്ള അഞ്ച് പാക്കറ്റ് മത്സ്യമാണ് ഗമഗോരി പട്ടണത്തിലുള്ള ഒരു സൂപ്പര്‍ മാര്‍ക്കറ്റില്‍ വില്‍പനയ്ക്കു വെച്ചത്. ഇവയില്‍ മൂന്നെണ്ണം കണ്ടെത്തിയെങ്കിലും രണ്ടെണ്ണം ഇതുവരെയും കണ്ടെത്താന്‍ സാധിച്ചിട്ടില്ല. തുടര്‍ന്നാണ് ജനങ്ങള്‍ക്ക് അധികൃതര്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കുന്നത്. പഫര്‍ ഫിഷെന്നും ബ്ലോ ഫിഷെന്നും വിളിക്കുന്ന ഫുഗുവിന്റെ കരള്‍,കുടല്‍, അണ്ഡാശയം, തൊലി എന്നിവയില്‍ ഉഗ്രവിഷമുള്ള ടെട്രോഡോക്‌സിന്‍ അടങ്ങിയിട്ടുണ്ടെന്നും അവര്‍ വ്യക്തമാക്കി. 
 
സയനൈഡിനേക്കാള്‍ വീര്യമുള്ള വിഷമാണ് ടെട്രോഡോക്‌സിന്‍. ഈ വിഷം മനുഷ്യന്റെ അകത്തെത്തിയാല്‍ നാഡീവ്യവസ്ഥയെ ബാധിച്ച് അതുമൂലം പക്ഷാഘാതം വരുകയും ഉടന്‍ മരണം സംഭവിക്കുകയും ചെയ്യും. വിഷബാധയ്ക്ക് മറുമരുന്നില്ലെന്നുള്ളതാണ് കൂടുതല്‍ ഭീഷണി ഉയര്‍ത്തുന്നത്. കര്‍ശന നിയമങ്ങളുണ്ടായിട്ടും തെറ്റായ പാചക രീതിയിലൂടെ നിരവധി പേരാണ് പ്രതിവര്‍ഷം ഫുഗു മത്സ്യത്തല്‍നിന്ന് വിഷബാധയേറ്റ് മരിക്കുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

Next Article