ടിബറ്റ് ഇന്ത്യയുടെ കൂടെ പ്രശ്നമാണെന്ന് ടിബറ്റന്‍ ആത്മീയ നേതാവ് ദലൈലാമ.മുംബൈയില്‍ മാധ്യമ പ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു ദലൈലാമ.ടിബറ്റ് പ്രശ്നം എത്രയും വേഗം പരിഹരിക്കപ്പെടണമെന്നാവശ്യപ്പെട്ട ദലൈലാമ പ്രശ്നം പരിഹരിക്കാന്‍ ശക്തിയല്ല ചര്‍ച്ചകളാണ് വേണ്ടതെന്നും പറഞ്ഞു.
മുന്‍ പ്രസിഡന്‍റ് ഹു ജിന്‍റാവോവിക്കാള്‍ തുറന്ന ചിന്താഗതിയുള്ള വ്യക്തിയാണ് ഷി ജിന്‍ പിംഗെന്നും പരസ്പര വിശ്വാസത്തിലൂന്നിയുള്ള ഇന്ത്യ- ചൈന ബന്ധം അനിവാര്യമാണെന്നും ദലൈലമാമ കൂട്ടിചേര്‍ത്തു.
പ്രധാനമന്ത്രി നരേന്ദ്രമോഡിയും ഷി ജിന്‍ പിംഗും തമ്മില്‍ കൂടിക്കാഴ്ച നടക്കുന്ന സാഹചര്യത്തിലാണ് ദലൈലാമയുടെ പ്രതികരണം.ഷി ജിന്‍ പിംഗിന്റെ സന്ദര്‍ശനത്തില്‍ വന്‍ പ്രതിഷേധമാണ് ഇന്ത്യല്‍ താമസിക്കുന്ന ടിബറ്റന്‍ ജനത നടത്തിയത്.