ടണ്‍ കണക്കിന് ബോംബ് പൊട്ടി തെറിച്ചു: 30 പട്ടാളക്കാര്‍ കൊല്ലപ്പെട്ടു

Webdunia
ബുധന്‍, 7 മെയ് 2014 (16:57 IST)
സിറിയയില്‍ ശക്തമായ ബോംബ് സ്‌ഫോടനത്തില്‍ 30 പട്ടാളക്കാര്‍ കൊല്ലപ്പെട്ടു.
ബെയ്‌റൂത്തിലെ പ്രാന്തപ്രദേശമായ മാരത്ത് അല്‍ നുമാനിലെ വാദി ദിയഫ് സൈനിക ക്യാപിലാണ് സ്‌ഫോടനം നടന്നത്.

സര്‍ക്കാര്‍വിരുദ്ധ കലാപകാരികളാണ് സ്‌ഫോടനം നടത്തിയതെന്ന് സൈന്യം വ്യക്തമാക്കി.
ടണ്‍കണക്കിന് സ്‌ഫോടകവസ്തുക്കള്‍ സ്ഥാപിച്ചാണ് സ്‌ഫോടനം നടത്തിയത്. കലാപകാരികള്‍ വാദി ദിയൂഫ് സൈനികകേന്ദ്രം പിടിച്ചെടുക്കാനുള്ള ശ്രമത്തിലാണ്. ഇതുവരെയായി ഇവിടെഒന്നരലക്ഷത്തോളം പേര്‍ മരിച്ചതായാണ് കണക്ക്.