സ്വന്തം നാണയങ്ങള്‍ ഇസ്ലാമിക് സ്റ്റേറ്റ് പുറത്തിറക്കി

Webdunia
ബുധന്‍, 24 ജൂണ്‍ 2015 (13:38 IST)
ഇസ്ലാമിക്‌ സ്‌റ്റേറ്റ്‌ ഭീകരര്‍ സ്വന്തം നാണയം പുറത്തിറക്കി. ഇസ്ലാമിക ഭരണത്തിന്റെ സുവര്‍ണകാലത്തെ അനുസ്‌മരിപ്പിക്കുന്ന വിധത്തിലാണ്‌ ഐസിസ്‌ സ്വന്തം നാണയങ്ങള്‍ ഇറക്കിയിരിക്കുന്നത്. നാണയങ്ങള്‍ സ്വര്‍ണത്തില്‍ തീര്‍ത്തവയാണെന്നാണ് വിവരം.

സയ്‌ദ് ബെഞ്ചമിന്‍ എന്ന മാധ്യമപ്രവര്‍ത്തകനാണ്‌ പുതിയ നാണയങ്ങളുടെ ചിത്രങ്ങള്‍ പുറത്തുവിട്ടത്‌.  ഭീകരര്‍ പുറത്തിറക്കിയതെന്ന്‌ കരുതുന്ന നാണയങ്ങളുടെ ചിത്രങ്ങള്‍ ട്വിറ്ററിലൂടെയാണ് ഇദ്ദേഹം പുറത്ത് വിട്ടിരിക്കുന്നത്. ഐസിസിന്റെ അധീനതയിലുളള സ്‌ഥലങ്ങളില്‍ പുതിയ കറന്‍സി  പ്രചാരത്തിലായെന്നും സൂചനയുണ്ട്‌.

അഞ്ചിന്റെ നാണയത്തിന്റെ ഒരു വശത്ത്‌ ഭൂപടവും മറുവശത്ത്‌ അറബിക്‌ വാക്കുകളും കാണാം. മറ്റൊരു ചിത്രത്തില്‍ ഒന്നിന്റെ നാണയവും കാണാം. മൊത്തം നാല്‌ ചിത്രങ്ങളാണ്‌ പുറത്തുവിട്ടിരിക്കുന്നത്‌. ഇവയെല്ലാം സ്വര്‍ണത്തില്‍ നിര്‍മ്മിച്ചതാണെന്നാണ്‌ നിഗമനം. നേരത്തെ ഐ‌എസ് ഖലീഫാ ഭരണത്തെ അനുസ്മരിക്കുന്ന നാണയങ്ങള്‍ പുറത്തിറക്കുമെന്ന് വാര്‍ത്തകള്‍ വന്നിരുന്നു.