സൂപ്പര്‍ ഹീറോകളുടെ തമ്പുരാൻ സ്റ്റാന്‍ ലീ അന്തരിച്ചു

ചൊവ്വ, 13 നവം‌ബര്‍ 2018 (15:01 IST)
ലോകമെമ്പാടുമുള്ള പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ സൂപ്പര്‍ ഹീറോകളുടെ സൃഷ്ട്ടാവും അമേരിക്കന്‍ കോമിക്ക് ബുക്ക് കഥാകാരനുമായ സ്റ്റാന്‍ലി (95) അന്തരിച്ചു. 
 
1922 ല്‍ ജനിച്ച ഇദ്ദേഹം റുമാനിയയില്‍ നിന്ന് യു.എസിലേക്ക് കുടിയേറിയ ജൂതകുടുംബത്തിലെ അംഗമാണ്. 
സ്‌പെഡര്‍മാന്‍, അയണ്‍മാന്‍, ഹാള്‍ക്ക്, തോര്‍, ഡോക്ടര്‍, സ്‌ട്രേഞ്ച് തുടങ്ങിയ ഹീറോകളെല്ലാം സ്റ്റാന്‍ലിയുടെ സൃഷ്ടികള്‍ ആണ്. ഈ സൂപ്പര്‍ ഹീറോകളെല്ലാം മാര്‍വല്‍ കോമിക്‌സിലൂടെ ആയിരുന്നു ഇദ്ദേഹം അവതരിപ്പിച്ചത്.
 
മാര്‍വല്‍ സൂപ്പര്‍ ഹീറോകളെ ആധാരമാക്കിയുള്ള സിനിമകള്‍ എല്ലാം വന്‍ വിജയമായിരുന്നു. അന്നുവരെ സൂപ്പര്‍ ഹീറോ കഥാപാത്രങ്ങളില്‍ ഡി.സി കോമിക്‌സ് എന്ന കമ്പനിക്കുള്ള മേല്‍ക്കെ മാര്‍വല്‍ തകര്‍ത്തത് ലീയുടെ സൃഷ്ടിയിലൂടെയാണ്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍