ബ്രിട്ടനില്‍ ഫൈസറിന്റെ കൊവിഡ് വാക്‌സിന്‍ ആദ്യം സ്വീകരിക്കുന്നത് എലിസബത്ത് രാജ്ഞി

ശ്രീനു എസ്

തിങ്കള്‍, 7 ഡിസം‌ബര്‍ 2020 (12:51 IST)
ബ്രിട്ടനില്‍ ഫൈസറിന്റെ കൊവിഡ് വാക്‌സിന്‍ ആദ്യം സ്വീകരിക്കുന്നത് എലിസബത്ത് രാജ്ഞി. വാക്‌സിന്‍ 94കാരിയായ രാജ്ഞിയും 99കാരനായ ഫിലിപ്പ് രാജകുമാരനും സ്വീകരിക്കും. നാളെമുതലാണ് ബ്രിട്ടനില്‍ കൊവിഡ് വാക്‌സിന്‍ വിതരണം ചെയ്തു തുടങ്ങുന്നത്. 80വയസിനു മുകളിലുള്ളവര്‍ക്കായിരിക്കും ആദ്യം വാക്‌സിന്‍ നല്‍കുന്നത്. 
 
വാക്‌സിനോടുള്ള ജനങ്ങളുടെ പേടി മാറ്റാനാണ് ആദ്യം എലിസബത്ത് രാജ്ഞി തന്നെ വാക്‌സിന്‍ സ്വീകരിക്കുന്നത്. 40 മില്യന്‍ വാക്‌സിന്‍ ഡോസുകളാണ് ബ്രിട്ടന്‍ ഓര്‍ഡര്‍ ചെയ്തിരിക്കുന്നത്. രാജ്യത്ത് 50 ആശുപത്രികളാണ് വാക്‌സിനേഷനായി ഒരുക്കിയിരിക്കുന്നത്. 21 ദിവസംകൊണ്ട് 20 മില്യന്‍ ആളുകള്‍ക്ക് വാക്‌സിന്‍ നല്‍കും.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍