കൊവിഡ് 19: യൂറോപ്പിൽ മരണം 50,000 പിന്നിട്ടു, ഇറ്റലിയിലും സ്പെയിനിലും മരണനിരക്ക് കുറയുന്നു

ചൊവ്വ, 7 ഏപ്രില്‍ 2020 (07:30 IST)
യൂറോപ്പിൽ മാത്രം കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 50,000 പിന്നിട്ടു. ഇറ്റലി,സ്പെയിൻ,ഫ്രാൻസ്,ബ്രിട്ടൺ എന്നിവിടങ്ങളിലാണ് ഏറ്റവുമധികം ആളുകൾ രോഗം ബാധിച്ച് മരിച്ചത്. ഇതുവരെ യൂറോപ്പിൽ മാത്രം 50,209 ആളുകൾ മരിച്ചതായാണ് റിപ്പോർട്ട്. ഇറ്റലിയിൽ 15,887 പേരും സ്പെയിനിൽ 13,055 പേരും ഫ്രാൻസിൽ 8078 പേരുമാണ് രോഗം ബാധിച്ച് മരിച്ചത്.
 
എന്നാൽ മരണനിരക്ക് ഇറ്റലിയിലും സ്പെയിനിലും കുറഞ്ഞുവരുന്നുൺട്. ഞായറാഴ്ച്ച ഇറ്റലിയിൽ 535 പേരാണ് മരിച്ചത്. ഇത് കഴിഞ്ഞ രണ്ടാഴ്ച്ചക്കിടയിലെ കുറഞ്ഞനിരക്കാണ്ണ്. സ്പെയിനിൽ കഴിഞ്ഞ വ്യാഴാഴ്ച്ച 950 പേരാണ് മരിച്ചതെങ്കിൽ ഇത് തിങ്കളാഴ്ച്ചയോടെ കുറഞ്ഞിട്ടുണ്ട്.അതിനിടെ രോഗലക്ഷണങ്ങൾ കാണിക്കാത്തവരിലേക്കും പരിശോധന വ്യാപിപ്പിക്കാൻ സ്പെയിൻ നടപടി തുടങ്ങി.
 
ഫ്രാൻസിലും മരണനിരക്ക് ഗണ്യമായി കുറഞ്ഞിട്ടുണ്ട്. ഞായറാഴ്ച്ച 357 പേരാണ് രാജ്യത്ത് മരിച്ചത്. എന്നാൽ രാജ്യം 45ന് ശേഷമുള്ള ഏറ്റവും കടുത്ത സാമ്പത്തിക മാന്ദ്യത്തിലാണ് ഇപ്പോളുള്ളതെന്ന് ഫ്രഞ്ച് ധനകാര്യമന്ത്രി പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍