കൊവിഡ് മൂലം 20കാരിയായ മോഡലിന് നഷ്ടമായത് തന്റെ രണ്ടുകലുകള്‍!

സിആര്‍ രവിചന്ദ്രന്‍

വെള്ളി, 25 മാര്‍ച്ച് 2022 (09:49 IST)
കൊവിഡ് മൂലം 20കാരിയായ മോഡലിന് നഷ്ടമായത് തന്റെ രണ്ടുകലുകളാണ്. ഫ്‌ളോറിഡയിലെ ക്ലെയര്‍ ബ്രിഡ്ജ് എന്ന മോഡലാണ് ഈ നിര്‍ഭാഗ്യവതി. കാലിലെ കടുത്ത വേദനയെ തുടര്‍ന്ന് ജനുവരിയിലാണ് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പരിശോധനയില്‍ ഇവര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. കൂടാതെ മറ്റുഗുരുതര ആരോഗ്യപ്രശ്‌നങ്ങളും പ്രകടമായി. 
 
പിന്നാലെ ജനുവരി 16ന് ഇവരെ തമ്പ ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. ഇവര്‍ക്ക് ജനിച്ചപ്പോള്‍ മുതലുള്ള ഹൃദ്രോഹം ഉണ്ടായിരുന്നു. കൂടാതെ ന്യുമോണിയയും മറ്റുരോഗങ്ങളും പിന്നാലെ കൂടി. പിന്നാലെ ഇവരുടെ ആന്തരിക അവയവങ്ങള്‍ പ്രവര്‍ത്തനം കുറയ്ക്കുകയായിരുന്നു. ഫെബ്രുവരിയില്‍ രണ്ടുകാലുകളും മറ്റി. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍