ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 1.56 കോടി, മരണം 6.36 ലക്ഷം കടന്നു

Webdunia
വെള്ളി, 24 ജൂലൈ 2020 (09:20 IST)
ലോകത്ത് കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1.56 കോടി കടന്നു 1,56,51,601 പേർക്കാണ് ലോകത്താകെ കൊവിഡ് ബാധ സ്ഥിരീകരിച്ചത്. രോഗബാധയെ തുടർന്ന് മരിച്ചവരുടെ എണ്ണം 6.36 ലക്ഷം കടന്നു. 6,36,464 പേരാണ് ലോകത്ത് മരണപ്പെട്ടത് കഴിഞ്ഞ 24 മണിക്കുറിനിടെ 68, 272 പേർക്കാണ് അമേരിക്കയിൽ മാത്രം രോഗം സ്ഥിരീകരിച്ചത്. ബ്രസീലിൽ 58,080 പേർക്കും പുതുതായി രോഗം സ്ഥിരീകരിച്ചു. 
 
ബ്രസീലിൽ രോഗബാധിതരുടെ എണ്ണം 22.8 ലക്ഷം കടന്നു. 84,207 പേർക്കാണ് ബ്രസീലിൽ ജീവൻ നഷ്ടമായത്. അമേരിക്കയിൽ രോഗ ബാധിതധിതരുടെ എണ്ണം  41,69,991 ആയി. 1,47,333 പേര്‍​അമേരിക്കയില്‍ രോഗം ബാധിച്ച്‌​ മരിച്ചു. ഇന്ത്യയിൽ കൊവിഡ് ബാധിച്ചവരുടെ എണ്ണം 12 ലക്ഷം കടന്നു. 30000ൽ അധികം പേരാണ് ഇന്ത്യയിൽ മരണപ്പെട്ടത്. 

അനുബന്ധ വാര്‍ത്തകള്‍

Next Article