24 മണിക്കൂറിനിടെ ഒന്നര ലക്ഷത്തിനടുത്ത് രോഗബധിതർ, ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 76 ലക്ഷം കടന്നു

Webdunia
ശനി, 13 ജൂണ്‍ 2020 (09:05 IST)
ആശങ്ക വർധിപ്പിച്ച് ലോകത്ത് കൊവിഡ് രോഗികളുടെ എണ്ണത്തിൽ വലിയ വർധന. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,40,970 പേർക്കാണ് കൊവിഡ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ കൊവിഡ് ബാധിതരുടെ എണ്ണം 76 ലക്ഷം പിന്നിട്ടു. 76,28,687 പേർക്കാണ് ലോകത്താകെ കൊവിഡ് ബാധ സ്ഥിരീകരിച്ചിരിയ്ക്കുന്നത്. 4,25,313 പേർക്കാണ് രോഗബാധയെ തുടർന്ന് ജീവൻ നഷ്ടമായത്. 
 
അമേരികയിൽ ഇന്നലെ മാത്രം 27,221 പേർക്കാണ്  രോഗബാധ സ്ഥിരീകരിച്ചത്. 791 പേർ മരിക്കുകയും ചെയ്തു. ഇതോടെ അമേരിക്കയിൽ മരണം 1,14,643 ആയി. 20,46,643 പേർക്കാണ് അമേരിക്കയിൽ രോഗം സ്ഥിരീകരിച്ചിരിയ്ക്കുന്നത്. 24,253 പേർക്കണ് ബ്രസീലിൽ കഴിഞ്ഞദിവസം രോഗം സ്ഥിരീകരിച്ചത്. 8,28,810 പേർക്കാണ് ബ്രസീസിൽ രോഗബാധ സ്ഥിരീകരിച്ചത്. 41,828 പേർ മരിക്കയും ചെയ്തു. ഇതോടെ മരണസംഖ്യയിൽ ബ്രിട്ടനെ മറികടന്ന് ബ്രസീലിൽ രണ്ടാംസ്ഥാനത്തെത്തി.

അനുബന്ധ വാര്‍ത്തകള്‍

Next Article