എല്ലാ രാജ്യങ്ങളിലെയും ആളുകൾ ഉപ്പിൻ്റെ അളവ് ഭക്ഷണത്തിൽ കുറയ്ക്കണമെന്നാണ് ലോകാരോഗ്യസംഘടന നിർദേശിക്കുന്നത്. ഹൃദയസംബന്ധമായ ആരോഗ്യപ്രശ്നങ്ങൾ,പക്ഷാഘാതം,കാൻസർ മുതലായ രോഗങ്ങൾ പ്രതിരോധിക്കാൻ ഉപ്പിൻ്റെ അമിതോപയോഗത്തെ നിയന്ത്രിക്കേണ്ടതുണ്ട്. ഇന്ത്യയുൾപ്പടെ 73% രാജ്യങ്ങൾ അമിതമായി ഉപ്പ് ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നവരാണ്.
സോഡിയം ഉപയോഗം കുറയ്ക്കാനുള്ള പ്രവർത്തനങ്ങൾ ശക്തമാക്കിയാൽ 2030 ഓടെ 7 ദശലക്ഷം പേരുടെ ജീവൻ രക്ഷിക്കാനാകുമെന്നാണ് ലോകാരോഗ്യസംഘടന പറയുന്നത്. സോഡിയം ഡയറ്റിൽ വേണ്ട പോഷകമാണെങ്കിലും അളവ് കൂടുന്നത് പല ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാകും. ലോകാരോഗ്യസംഘടനയുടെ നിർദേശപ്രകാരം ഒരു ദിവസം 5 ഗ്രാമിൽ കുറവ് ഉപ്പ് മാത്രമെ ഒരാൾ ഭക്ഷണത്തിൽ ഉൾപ്പെടുത്താവു.
ഇതിൻ്റെ അമിതമായ ഉപയോഗം ഹൃദയാഘാതം, പക്ഷാഘാതം,വാസ്കുലാർ ഡിമൻഷ്യ മുതലായ അവസ്ഥകളിലേക്ക് ആളുകളെ എത്തിക്കുന്നു. അമിതവണ്ണം,ഗ്യാസ്ട്രിക് കാൻസർ,കിഡ്നി രോഗങ്ങൾ എന്നിവയെല്ലാം അമിതമായ ഉപ്പ് കഴിക്കുന്നത് മൂലം ഉണ്ടാകാൻ സാധ്യതയുള്ള രോഗങ്ങളാണ്.