രോഗം വരാതിരിക്കാൻ കൂട്ടപ്രാർത്ഥന, സുവിശേഷ സമ്മേളനത്തിൽ പങ്കെടുത്ത 9000 പേർക്കും കൊറോണയുടെ ലക്ഷണങ്ങൾ, പാസ്റ്റർക്കെതിരെ കേസ്
രോഗങ്ങൾ വരാതിരിക്കാനായി സുവിശേഷ പ്രാർത്ഥനയിൽ പങ്കെടുത്ത 9000 ആളുകൾക്ക് കൊറോണയുടെ ലക്ഷണമെന്ന് റിപ്പോർട്ടുകൾ. ഇതേതുടർന്ന് പ്രാർത്ഥന സംഘടിപ്പിച്ച ലീ മാൻ ഹീ എന്ന പാസ്റ്റർക്കെതിരെ കേസെടുത്തു. വൈറസ്റ്റ് ബാധ പടർത്തി എന്ന പരാതിയിൽ നരഹത്യ ഉൾപ്പടെയുള്ള വകുപ്പുകൾ ചുമത്തിയാണ് പാസ്റ്റർക്കെതിരെ കേസെടുത്തിരിക്കുന്നത്.
ചട്ടങ്ങൾ ലംഘിച്ചാണ് ലീയും 11 അനുയായികളും ചേർന്ന് പ്രാർത്ഥന സമ്മേളനം സംഘടിപ്പിച്ചത്. ലി മാൻ ഹീയുടെ അനുയായികൾക്കെതിരെയും കേസെടുത്തിട്ടുണ്ട്. 21 പേരാണ് കൊറോണയെ തുടർന്ന് ദക്ഷിണ കൊറിയയിൽ മരിച്ചത്. 3,730 പേർ ചികിത്സയിലാണ്. ഇതിൽ അധികം പേരും ലീയുടെ സുവിശേഷ സമ്മേളനത്തിൽ പങ്കെടുത്തവരാണ് എന്ന് അധികൃതർ വ്യക്തമാക്കി.