കൊച്ചുകുഞ്ഞുങ്ങളുടെ ശരീരത്തില്‍ ജീന്‍ എഡിറ്റിംഗ്; ശാസ്ത്രജ്ഞന് മൂന്ന് വർഷം തടവുശിക്ഷയും മൂന്ന് കോടി രൂപയും പിഴയും

റെയ്‌നാ തോമസ്

വ്യാഴം, 2 ജനുവരി 2020 (12:50 IST)
കൊച്ചുകുട്ടികളുടെ ശരീരത്തില്‍  മെഡിക്കല്‍ ചട്ടങ്ങള്‍ ലംഘിച്ചുകൊണ്ട് ജീന്‍ എഡിറ്റിംഗ് നടത്തിയ ചൈനീസ്ശാസ്ത്രജ്ഞന് തടവുശിക്ഷ. ഗവേഷകനായ ഹി ജിയാന്‍കുയിക്കിനാണ് ഷെന്‍ജെന്‍ കോടതി മൂന്നുവര്‍ഷം തടവുശിക്ഷ വിധിച്ചത്. തടവിനൊപ്പം 30 ലക്ഷം യുവാന്‍ പിഴയും കോടതി ഇയാള്‍ക്ക് വിധിച്ചിട്ടുണ്ട്.
 
ജിയാന്‍കുയിക്കിന് പുറമേ പരീക്ഷണത്തില്‍ ഏര്‍പ്പെട്ട ഴാങ് റെന്‍ലി, ക്വിന്‍ ജിന്‍ജൗ എന്നിവര്‍ക്കും കോടതി രണ്ടുവര്‍ഷം തടവും പത്തുലക്ഷം യുവാന്‍ പിഴയും വിധിച്ചു. ഇദ്ദേഹത്തിന്റെയും സംഘത്തിന്റെയും പ്രവര്‍ത്തനങ്ങള്‍ ശാസ്ത്രഗവേഷണത്തിന്റെയും മെഡിക്കല്‍ ധാര്‍മികതയുടേയും അതിരുകള്‍ ലംഘിച്ചുവെന്നും കോടതി ചൂണ്ടിക്കാട്ടി. കേവലം സാമ്പത്തിക ലാഭം മുന്നില്‍ കണ്ടാണ് പരീക്ഷണം നടത്തിയതെന്നും കോടതി വ്യക്തമാക്കി. അതേസമയം ജീന്‍ എഡിറ്റിംഗ് നടത്തിയ കുട്ടികള്‍ ഇപ്പോള്‍ നിരീക്ഷണത്തിലാണ്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍