വിദേശികളായ പുരുഷന്മാരെ പ്രണയിക്കന്നതില്‍ നിന്നും വിവാഹം കഴിക്കുന്നതിലും ചൈനീസ് യുവതികള്‍ക്ക് സര്‍ക്കാരിന്റെ മുന്നറിയിപ്പ്. സ്ത്രീകളെ പ്രണയം നടിച്ച് വശീകരിച്ച് സര്‍ക്കാരിന്റെ രഹസ്യങ്ങള്‍ ചോര്‍ത്താന്‍ ശ്രമം നടക്കുന്നുണ്ടെന്നും ഈ സാഹചര്യത്തില്‍ ചൈനീസ് പെണ്‍കുട്ടികള്‍ ശ്രദ്ധിക്കണമെന്നുമാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
സര്‍ക്കാര്‍ ജീവനക്കാരായ യുവതികളെ വിദേശികള്‍ പ്രണയിക്കുകയും വിവാഹം കഴിക്കുകയും ചെയ്യുന്നത് രഹസ്യങ്ങള്‍ ചോരാന്‍ കാരണമാകും. വിദേശത്തു നിന്നുള്ളവര്‍ രഹസ്യങ്ങള്‍ കൈവശപ്പെടുത്തി അവരുടെ രാജ്യത്തേക്ക് അയക്കാന്‍ പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നുണ്ടെന്നുമാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
ഡെയിഞ്ചറസ് ലവ് എന്ന തലക്കെട്ടോടെ പ്രസിദ്ധീകരിച്ച പോസ്റ്ററുകളിലാണ് ചൈനീസ് യുവതികള്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്. രാജ്യത്തുനിന്നും രഹസ്യങ്ങള്‍ ചോര്‍ത്തിയെടുക്കാന്‍ വിദേശിയര്‍ പ്രണയത്തിലും ബന്ധങ്ങള്‍ സ്ഥാപിക്കാനും ശ്രമം നടത്തുന്നുണ്ടെന്നും രഹസ്യന്വേഷണ വിഭാഗം റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതിനെത്തുടര്‍ന്നാണ് സര്‍ക്കാര്‍ ഇത്തരമൊരു നയത്തിലേക്ക് പോയത്.