തങ്ങള്‍ പിടിച്ചെടുത്ത ആളില്ലാ മുങ്ങിക്കപ്പൽ തിരികെ നൽകാമെന്ന് ചൈന; അത് കയ്യിൽതന്നെ സൂക്ഷിച്ചോളൂവെന്ന് ഡോണൾഡ് ട്രംപ്

ഞായര്‍, 18 ഡിസം‌ബര്‍ 2016 (10:42 IST)
യുഎസ് വിന്യസിച്ചിരുന്ന ആളില്ലാ മുങ്ങിക്കപ്പൽ തിരികെ നൽകാൻ തയാറാണെന്ന് ചൈന. ദക്ഷിണ ചൈനയാണ് കടലില്‍ നിന്ന് ഈ മുങ്ങിക്കപ്പൽ പിടിച്ചെടുത്തത്. ലൈഫ് ബോട്ടുകളുടെയും കപ്പലുകളുടെയും സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ഡ്രോൺ പിടിച്ചെടുത്തതെന്നും വിഷയം ‘വിജയകരമായി പരിഹരിക്കു’മെന്നും ചൈന പറഞ്ഞു.     
 
എന്നാൽ ചൈന തട്ടിയെടുത്ത ആ ഡ്രോൺ തിരികെ ആവശ്യമില്ലെന്നും അത് കയ്യിൽതന്നെ സൂക്ഷിച്ചോളൂവെന്നുമാണ് നിയുക്ത യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രതികരിച്ചത്. യുഎസ്എൻഎസ് ബൗഡിച്ച് എന്ന ആളില്ലാ മുങ്ങിക്കപ്പല്‍ സമുദ്ര സർവേയ്ക്കായാണ് അയച്ചതെന്നും അത് തിരിച്ചുവിളിക്കാനിരിക്കെയാണ് ചൈന പിടികൂടിയതെന്നും യുഎസ് വ്യക്തമാക്കി. 
 

വെബ്ദുനിയ വായിക്കുക