അഫ്ഗാനിസ്ഥാനുമായി കൈകോര്‍ത്ത് ചൈന. ചൈന-പാക്കിസ്ഥാന്‍ സാമ്പത്തിക ഇടനാഴി അഫ്ഗാനിസ്ഥാനിലേക്ക് നീട്ടാന്‍ തീരുമാനിച്ചു. ഇത് സംബന്ധിച്ച് 3 രാജ്യങ്ങളും കരാറിലെത്തി. ചൈനയുടെ ആഗോള അടിസ്ഥാന സൗകര്യ വികസന പദ്ധതിയായ ബെല്‍റ്റ് ആന്‍ഡ് റോഡ് ഇനിഷ്യേറ്റീവിലെ പ്രധാന ഇടനാഴിയായ ഇത് അഫ്ഗാനിസ്ഥാനിലേക്കും നീട്ടുന്നതിലൂടെ ചൈനയ്ക്ക് കൂടുതല്‍ സ്വാധിനം ലഭിക്കും.