വധശിക്ഷയ്ക്ക് കാരണമാകുന്ന കുറ്റങ്ങളില്‍ മാറ്റം വരുത്താന്‍ ചൈനയില്‍ നീക്കം

Webdunia
ചൊവ്വ, 28 ഒക്‌ടോബര്‍ 2014 (11:12 IST)
ചൈനയുടെ നിയമസംവിധാനത്തില്‍ പരിഷ്കരണം വരുത്തുന്നതിന്റെ ഭാഗമായി വധശിക്ഷാര്‍ഹമായ കുറ്റങ്ങളുടെ പട്ടികയില്‍നിന്ന് ഒമ്പതെണ്ണം ഒഴിവാക്കാന്‍ സര്‍ക്കാര്‍ നീക്കം തുടങ്ങി.

ആയുധം, വെടിക്കോപ്പ്, ആണവ സാമഗ്രികള്‍ എന്നിവയുടെ കള്ളക്കടത്ത്, കള്ളപ്പണക്കടത്ത്, കള്ളപ്പണ നിര്‍മാണം, തട്ടിപ്പിലൂടെ പണമുണ്ടാക്കല്‍, വ്യഭിചാരത്തിന് ഒത്താശ ചെയ്യല്‍-വ്യഭിചാരത്തിന് നിര്‍ബന്ധിക്കല്‍, സൈനിക കമാന്‍ഡറുടേയോ വ്യക്തിയുടേയോ ഔദ്യോഗിക കൃത്യനിര്‍വഹണത്തിന് തടസ്സം നില്‍ക്കല്‍, യുദ്ധകാലത്ത് കിംവദന്തികളുണ്ടാക്കി മറ്റുള്ളവരെ വഴി തെറ്റിക്കല്‍ എന്നിവയാണ് ഇതിലുള്‍പ്പെട്ട ഒമ്പത് കുറ്റകൃത്യങ്ങള്‍.

ഈ വിഷയങ്ങളിലെ സമഗ്രമായ മാറ്റം ഉള്‍ക്കൊള്ളിച്ച കരട് റിപ്പോര്‍ട്ട് പ്രാഥമിക അവലോകനത്തിനായി നിയമനിര്‍മാണസഭയായ നാഷനല്‍ പീപ്ള്‍സ് കോണ്‍ഗ്രസിന്റെ സ്ഥിര സമിതി മുമ്പാകെ സമര്‍പ്പിച്ചതായാണ് റിപ്പോര്‍ട്ട്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും പിന്തുടരുക.