വുഹാനില്‍ നിന്ന് വരുന്നത് ആശങ്കപ്പെടുത്തുന്ന വാര്‍ത്ത: കൊവിഡ് ഭേദമായവരില്‍ 90 ശതമാനം പേര്‍ക്കും ശ്വാസകോശ രോഗം

ശ്രീനു എസ്

വ്യാഴം, 6 ഓഗസ്റ്റ് 2020 (12:15 IST)
കൊവിഡിന്റെ പ്രഭവസ്ഥാനമായ ചൈനയിലെ വുഹാനില്‍ നിന്നും വരുന്നത് ആശങ്കപ്പെടുത്തുന്ന വാര്‍ത്ത. വുഹാനില്‍ കൊവിഡ് ഭേദമായ 90 ശതമാനം പേരും ശ്വാസകോശ രോഗങ്ങളാല്‍ അലട്ടപ്പെടുന്നവെന്ന് റിപ്പോര്‍ട്ട്. ഒരു ചൈനീസ് മാധ്യമമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. നൂറുപേരില്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം തെളിഞ്ഞത്.
 
ഇതില്‍ അഞ്ചുശതമാനം പേര്‍ക്ക് വീണ്ടും രോഗലക്ഷങ്ങള്‍ കാണിച്ചതിനാല്‍ നിരീക്ഷണത്തില്‍ കഴിയുകയാണ്. 90ശതമാനം പേരുടെയും ശ്വാസകോശം പൂര്‍ണ ആരോഗ്യത്തിലേക്ക് തിരികെയെത്തിയിട്ടില്ലെന്ന് ഗ്ലോബല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍