ട്രംപിനെ കണ്ടതോടെ നിയന്ത്രണം നഷ്‌ടമായി; കെട്ടിപ്പിടിച്ചതിനു ശേഷം ചുണ്ടില്‍ ചുംബിച്ചു - ഹിലാരി കൊതിയോടെ നോക്കിയിരുന്നു!
ശനി, 5 നവംബര്‍ 2016 (14:36 IST)
അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡോണാള്‍ഡ് ട്രംപ് ജയിക്കുമെന്ന് പ്രവചിച്ച് ചൈനയുടെ വാനര രാജാവ് ഗൊദേ. പ്രവചനത്തിനായി ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥി ഹിലാരി ക്ലിന്റന്റെയും ട്രംപിന്റെയും രണ്ട് കട്ട് ഔട്ടുകള്‍ സ്ഥാപിച്ചായിരുന്നു പ്രവചന ചടങ്ങ് നടത്തിയത്.
രണ്ട് കട്ട് ഔട്ടുകള്‍ക്കും മുന്നിലെത്തിയ അഞ്ചുവയസുകാരനായ ഗെദേ കുറച്ചു നേരം ശങ്കിച്ചു നിന്ന ശേഷം ട്രം പിന്റെ ചിത്രത്തിന് അടുത്തേക്ക് ഓടിയെത്തുകയായിരുന്നു. കട്ട് ഔട്ടിന് അടുത്തെത്തിയ വാനര രാജാവ് ട്രംപിന്റെ ചുണ്ടില്‍ ചുംബനം നല്‍കുകയും കെട്ടിപ്പിടിക്കുകയുമായിരുന്നു. ഇതോടെ ഗെദേയുടെ പ്രവചനം ശരിയാകുമോ എന്നാണ് എല്ലാവരും ചോദിക്കുന്നത്.
കഴിഞ്ഞ യൂറോപ്യന്‍ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ് ഫൈനലിലെ വിജയിയെ ശരിയായി പ്രവചിച്ചാണ് ഗെദേ ജനശ്രദ്ധ ആകര്‍ഷിച്ചത്. ഫ്രാന്‍സും പോര്‍ച്ചുഗലും നേര്‍ക്കുനേര്‍ വന്ന മത്സരത്തില്‍ പോര്‍ച്ചുഗല്‍ ജയിക്കുമെന്ന് ഗെദേ പ്രവചനം നടത്തുകയും നിര്‍ണായകമായ മത്സരത്തില്‍ ക്രിസ്‌റ്റിയാനോ റൊണാള്‍ഡോയും സംഘവും കപ്പ് ഉയര്‍ത്തുകയുമായിരുന്നു.