പ്രവാചകന്‍ മുഹമ്മദ് നബിയുടെ മുഖചിത്രവുമായി പുറത്തിറങ്ങിയ ചാര്‍ലി എബ്‌ദോയുടെ പുതിയ പതിപ്പിനെതിരെ മുസ്ലിം സംഘടനകള്‍ രംഗത്ത്. നിയാമിയിലെ ഗ്രാന്‍ഡ് മോസ്‌കിനു മുന്നില്‍ തടിച്ചുകൂടിയവര്‍ക്കു നേരേ പൊലീസ് നടപടിയെടുത്തതോടെ പ്രവര്‍ത്തകര്‍ ഏഴുക്രൈസ്തവ ദേവാലയങ്ങള്‍ അഗ്നിക്കിരയാക്കി.
ചാര്‍ലി എബ്‌ദോയുടെ പുതിയ പതിപ്പിനെതിരെ യാമിയിലെ ഗ്രാന്‍ഡ് മോസ്‌കിനു മുന്നില്‍ തടിച്ചുകൂടിയവര്‍ ആക്രമത്തിന്റെ പാതയിലേക്ക് തിരിഞ്ഞതോടെ ഇവര്‍ക്ക് നേരെ പൊലീസ് നടപടിയെടുക്കുകയായിരുന്നു. അക്രമികള്‍ ഏഴുക്രൈസ്തവ ദേവാലയങ്ങള്‍ നശിപ്പിച്ച ശേഷം അഗ്നിക്കിരയാക്കുകയായിരുന്നു. ക്രൈസ്തവര്‍ ഉടമകളായ സ്ഥാപനങ്ങള്‍ക്കു നേരേയും മുസ്ലിം സംഘടനകള്‍ ആക്രമം നടത്തി.
സിന്‍ഡെറിലെ ഫ്രഞ്ച് സാംസ്‌കാരിക കേന്ദ്രത്തിനു നേരേയും ആക്രമമുണ്ടായി. ഈ സാഹചര്യത്തില്‍ ജനങ്ങള്‍ വീടിനു പുറത്തിറങ്ങരുതെന്ന് ഫ്രഞ്ച് എംബസി നിര്‍ദേശം നല്‍കി. ചാര്‍ലി എബ്‌ദോ കാര്‍ട്ടൂണിന്റെ പേരില്‍ രാജ്യത്ത് ആക്രമം നടത്താനും, തീവൃവാദ ആക്രമങ്ങള്‍ വ്യാപിപ്പിക്കനും ചില സംഘടനകള്‍ പ്രവര്‍ത്തിക്കുന്നതായി രഹസ്യ റിപ്പോര്‍ട്ട് ലഭിച്ചിരുന്നു.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലുംട്വിറ്ററിലും പിന്തുടരുക.