ചൈനയില്‍ വെയര്‍ഹൌസില്‍ ഉണ്ടായ സ്ഫോടനത്തില്‍ 17 മരണം. വടക്കന്‍ ചൈനയിലെ തുറമുഖ പട്ടണമായ ടിയാന്‍ജിനില്‍ ആണ് സ്ഫോടനം ഉണ്ടായത്. നാനൂറിലധികം ആളുകള്‍ക്ക് സ്ഫോടനത്തില്‍ പരുക്കേറ്റിട്ടുണ്ട്. സ്ഫോടനത്തില്‍ 32 പേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
ബുധനാഴ്ച പ്രാദേശികസമയം രാത്രി പതിനൊന്നരയോടെ ആയിരുന്നു സ്ഫോടനം നടന്നത്. പരുക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുറമുഖത്തിലെ കെട്ടിടങ്ങള്‍ ചിലത് പൂര്‍ണമായി തകര്‍ന്നപ്പോള്‍ ചിലത് ഭാഗികമായും തകര്‍ന്നിട്ടുണ്ട്. കെട്ടിടങ്ങള്‍ തകര്‍ന്ന സാഹചര്യത്തില്‍ തുറമുഖം താല്‍ക്കാലികമായി അടച്ചിരിക്കുകയാണ്.
വെയര്‍ഹൗസ് നടത്തുന്നവര്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാത്തതാണ് അപകടങ്ങള്‍ വര്‍ധിക്കാന്‍ കാരണമെന്ന് റിപ്പോര്‍ട്ടുണ്ട്. ജൂലൈയില്‍ വടക്കന്‍ ഹെബെയ് പ്രവിശ്യയില്‍ വെയര്‍ഹൗസില്‍ പ്രവര്‍ത്തിച്ചിരുന്ന പടക്കനിര്‍മാണശാലയിലും സ്ഫോടനം ഉണ്ടായിരുന്നു. ഇവിടെ ഉണ്ടായ സ്ഫോടനത്തില്‍ 15 പേര്‍ മരിച്ചിരുന്നു.