വെടിനിർത്തൽ ലംഘനം: സുമിയിൽ നിന്ന് ഇന്ത്യൻ വിദ്യാർഥികളെ ഒഴിപ്പിക്കുന്നത് നിർത്തിവെച്ചു
തിങ്കള്‍, 7 മാര്‍ച്ച് 2022 (17:03 IST)
വഴികളിൽ സ്ഫോടനങ്ങളുണ്ടായതിനെ തുടർന്ന് സുമിയില്‍ നിന്ന് ഇന്ത്യന്‍ വിദ്യാര്‍ഥികളെ ഒഴിപ്പിക്കുന്നത് നിര്‍ത്തിവെച്ചതായി ഇന്ത്യന്‍ എംബസി.യാത്ര സുഗമമായിരിക്കില്ലെന്നുമുള്ള വിലയിരുത്തലില്‍ വിദ്യാര്‍ഥികളുടെ സുരക്ഷ കണക്കിലെടുത്താണ് ഒഴിപ്പിക്കല്‍ നടപടികള്‍ നിര്‍ത്തിവെച്ചത്.
ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ ബസുകൾ പുറപ്പെടില്ല. വിദ്യാർഥികളോട് ഹോസ്റ്റലിലേക്ക് മടങ്ങാൻ അഭ്യർത്ഥിക്കുന്നു. മേഖലയിൽ വെടിനിർത്തൽ ലംഘനങ്ങൾ ഉണ്ടായതിനാൽ തുടര്‍നിര്‍ദ്ദേശങ്ങള്‍ക്കായി കാത്തിരിക്കുക', എന്നാണ് വിദ്യാര്‍ഥികള്‍ക്ക് ലഭിച്ച സന്ദേശം.
റഷ്യ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചെങ്കിലും മേഖലയില്‍ റഷ്യ ആക്രമണം തുടരുകയാണെന്നാണ് സൂചന.