സമീപത്തെ ചെറിയ വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന വിമാനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതിനെ തുടര്‍ന്നാണ് താഴേക്ക് പതിച്ചത്. ആളൊഴിഞ്ഞ സ്ഥലത്ത് ഇടിച്ചിറക്കാനായുള്ള പൈലറ്റിന്റെ ശ്രമത്തിനിടെയാണ് വിമാനം ഇലക്ട്രിക് ലൈനില്‍ തട്ടുകയും പെട്ടെന്ന് തന്നെ തീപിടിക്കുകയും ചെയ്തത്. സംഭവത്തില്‍ നിരവധി വാഹനങ്ങള്‍ തകര്‍ന്നെങ്കിലും ആളപായമുണ്ടായില്ല.