കാനഡയില്‍ പുതിയതായി മങ്കിപോക്‌സ് റിപ്പോര്‍ട്ട് ചെയ്തത് 890 പേര്‍ക്ക്

സിആര്‍ രവിചന്ദ്രന്‍
വ്യാഴം, 4 ഓഗസ്റ്റ് 2022 (11:00 IST)
കാനഡയില്‍ പുതിയതായി മങ്കിപോക്‌സ് റിപ്പോര്‍ട്ട് ചെയ്തത് 890 പേര്‍ക്ക്. സിന്‍ഹുവ ന്യൂസ് എജന്‍സിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. കാനഡയുടെ നാഷണല്‍ മൈക്ക്രോബയോളജി ലബോറട്ടറിയില്‍ സാമ്പിളുകളുടെ പരിശോധന കൂടിയ അളവില്‍ നടക്കുകയാണ്. രോഗത്തിനെതിരായ 70000ത്തോളം ഡോസ് വാക്‌സിനുകള്‍ നല്‍കിയിട്ടുണ്ട്. 
 
വളരെ അടുത്ത് ഇടപഴകുന്നതിലൂടെ പകരുന്ന ഒരു വൈറല്‍ രോഗമാണ് മങ്കിപോക്‌സെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്. ലൈംഗികത, കെട്ടിപ്പിടുത്തം, ചുംബിക്കല്‍, മസാജ്, എന്നിവയിലൂടെയും രോഗം പകരും. 

അനുബന്ധ വാര്‍ത്തകള്‍

Next Article