പ്രസവിക്കാന്‍ താല്‍പ്പര്യമില്ല: ഹോളിവുഡ് താരം കാമറൂണ്‍ ഡയസ്

Webdunia
വെള്ളി, 4 ജൂലൈ 2014 (15:10 IST)
തനിക്ക് കുട്ടികളെ ഇഷടമാണെങ്കിലും പ്രസവിക്കാന്‍ താല്‍പ്പര്യമില്ലെന്ന് ഹോളിവുഡ് താരം കാമറൂണ്‍ ഡയസ്. കുട്ടികള്‍ വരുബോള്‍ അവരെ നോക്കാന്‍ ഒരുപാട് സമയം ആവശ്യമാണ് ഈ സമയക്കുറവാണ് കുഞ്ഞുങ്ങളുണ്ടാവാന്‍ ആഗ്രഹിക്കാത്തതിന് കാരണമായി കാമറൂണ്‍ ഡയസ് ചൂണ്ടി കാണിക്കുന്നത്.

41 കാരിയായ കാമറൂണ്‍ പ്രശസ്ത ഗിറ്റാറിസ്റ്റ് ബെഞ്ചി മാഡനുമായി പ്രണയത്തിലാണ്.  കുട്ടികളുണ്ടാവുന്നത് വലിയ ഉത്തരവാദിത്തമാണ്. കുട്ടികളില്ലാത്തതാണ് കുറച്ചു കൂടി എളുപ്പമെന്നാണ് തോന്നുന്നത്.

എന്നാല്‍ പെട്ടന്ന് അങ്ങനെയൊരു തീരുമാനം എടുക്കാന്‍ സാധിക്കില്ല. അതിനാല്‍ അമ്മയാകാനും ഇഷടപ്പെടുന്നുല്ലെന്ന് കാമറൂണ്‍ ഡയസ് പറയുന്നത്. ഇവരുടെ പുതിയ ചിത്രത്തില്‍ നഗ്നയായാണ് കാമറൂണ്‍ എത്തുന്നത്. പ്രസവിക്കാന്‍ താല്‍പ്പര്യമില്ലെങ്കിലും ഇത്തരത്തിലുള്ള വേഷം മികച്ചതാണെന്നും. കഥാപാത്രത്തിന് വേണ്ടിയാണ് ആ രംഗം അഭിനയിച്ചതെന്നും കാമറൂണ്‍  ഡയസ് പറഞ്ഞു.