ചില കഥകൾ സിനിമയേയും കടത്തി വെട്ടും. കാലിഫോര്‍ണിയക്കാരി ബലിന്ദാ ലാനെയുടേത് സസ്പെൻസും ത്രില്ലിംഗും എല്ലാം കൂടികലർന്ന ഒരു പ്രതികാരത്തിന്റെ കഥയാണ്. പത്ത് വർഷം മുൻപ് മകൾക്ക് മൂന്ന് പിടി മണ്ണ് വാരി ഇടുമ്പോൾ ലേന്ന ഒരു വാക്ക് നൽകിയിരുന്നു. പ്രതികൾക്ക് വേണ്ട ശിക്ഷ വാങ്ങി നൽകി അവൾക്ക് നീതി നേടികൊടുക്കുമെന്ന്. വാക്ക് പാലിക്കാൻ കഴിഞ്ഞ നിർവൃതിയിലാണ് ലാനെ എന്ന അമ്മ.
പത്ത് വർഷത്തെ തിരച്ചിലിനൊടുവിൽ മകളെ വെടിവെച്ച് കൊന്ന ആക്രമി സംഘത്തിനായി സോഷ്യൽ മീഡിയയിലൂടെ വലവിരിച്ച് ആ അമ്മ കാത്തിരുന്നു. ഒടുവിൽ ആക്രമികൾ വലയിലേക്ക് കയറി വന്നു. 2006 ല്‍ മകള്‍ ക്രിസ്‌റ്റല്‍ തീയോബാള്‍ഡ് വെടിയേറ്റ് മരിച്ചതിന് പിന്നാലെ വിവിധ സാമൂഹ്യമാധ്യമങ്ങള്‍ വഴി വ്യാജ അക്കൗണ്ട് സൃഷ്‌ടിച്ച് അതിലൂടെ കുറ്റവാളികളിലേക്ക് എത്തുകയും അവരുടെ വിവരങ്ങള്‍ പോലീസിന് കൈമാറിയിരുന്നു. ഒരാളെ ഒഴിച്ച്!.
വില്യം ജോക്‌സ് സോറ്റെലോ എന്നയാൾക്ക് വേണ്ടി ലാനെ പിന്നേയും കാത്തിരുന്നു, വർഷങ്ങളോളം. ഉണ്ണാതേയും ഉറങ്ങാതേയും നടത്തിയ തിരച്ചിലിൽ ഒടുവിൽ സോറ്റെലോ വീണു. ലാനെ കാരണമാണ് പ്രതികളെ നിയമത്തിന് പിന്നിൽ കൊണ്ടുവരാൻ കഴിഞ്ഞത് എന്ന് പറയാൻ പൊലീസ് ഉദ്യോഗസ്ഥർക്കും മടിയില്ല. കുറ്റവാളി എവിടെയാണെന്ന് കണ്ടുപിടിക്കാൻ സഹായിച്ചത് ലാനെ നൽകിയ തെളിവുകളാണ് എന്ന് പൊലീസും സമ്മതിക്കുന്നു.
006-ല്‍ സോറ്റെലോ ഓടിച്ചിരുന്ന വാഹനത്തില്‍ നിന്നാണ് ലാനെയുടെ മകള്‍ ക്രിസ്റ്റല്‍ തിയോബാള്‍ഡിന്റെ മരണത്തിനിടയാക്കിയ വെടിയുതിര്‍ന്നത്. സംഭവം നടക്കുമ്പോൾ ക്രിസ്റ്റലിനൊപ്പം സുഹൃത്തുമുണ്ടായിരുന്നു. ആക്രമികൾ ഇരുവർക്കുമെതിരെ വെടിയുതിർക്കുകയായിരുന്നു. വയറിന് വെടി കൊണ്ട ക്രിസ്റ്റലിന്റെ സുഹൃത്ത് രക്ഷപെട്ടു എന്നാല്‍ തലയ്ക്ക് വെടിയേറ്റ ക്രിസ്റ്റല്‍ സംഭവസ്ഥലത്തു വച്ചുതന്നെ മരിക്കുകയായിരുന്നു.
വര്‍ഷങ്ങളോളമുള്ള ശ്രമത്തിൽ മകളെ കൊന്ന സംഘത്തിലെ 12 ലധികം പേരെയാണ് ലെനെ അഴിക്കുകള്ളിലാക്കിയത്. കൊലപാതകം, കൊലപാതക ശ്രമം, അനധികൃതമായി ആയുധം കൈവശം വെയ്‌ക്കല്‍, ഭീകരാന്തരീക്ഷം സൃഷ്‌ടിക്കല്‍ തുടങ്ങി അനേകം കുറ്റമാണ് സാറ്റെല്ലോയ്‌ക്കും സംഘത്തിനുമെതിരേ ചുമത്തിയത്. സാറ്റെല്ലോയുടെ വലംകൈയ്യായ ജൂലിയോ ഹെറെഡിയയെ 2011 ല്‍ ജയിലിലാക്കാന്‍ ലെന് കഴിഞ്ഞിരുന്നു. ഇയാള്‍ക്ക് ജീവപര്യന്തം തടവാണ് കിട്ടിയത്.
മകളുടെ മരണം തന്നെ തകര്‍ത്തു കളഞ്ഞിരുന്നു. അടക്കാനാകാത്ത കോപമാണുണ്ടായത്. ദേഷ്യം, സങ്കടം, വിഷമം ജീവിക്കേണ്ടെന്ന് പോലും തോന്നിയ അവസ്‌ഥ, മരിക്കാന്‍ തോന്നിപ്പോയിരുന്നു. എന്നാൽ അവൾക്ക് നീതി ലഭിക്കണമെന്ന് എനിയ്ക്ക് തോന്നി അതിനാണ് ഞാൻ കഷ്ടപ്പെട്ടത് മുഴുവൻ. അതിനാണ് താൻ ഇതെല്ലാം ചെയ്തതെന്നും ലെനെ പറയുന്നു.