ച്യൂയിംഗം പൊതുനിരത്തില്‍ തുപ്പിയാല്‍ മുക്കാല്‍ ലക്ഷം രൂപയോളം പിഴ - നിയമം ഉടന്‍ പാസാകും

Webdunia
ബുധന്‍, 24 ജനുവരി 2018 (18:26 IST)
ച്യൂയിംഗം ഉപയോഗിച്ച ശേഷം പൊതു നിരത്തില്‍ ഉപേക്ഷിക്കുന്നവര്‍ക്ക് ഇനിമുതല്‍ ശിക്ഷി. പ്രകൃതി സംരക്ഷണം മുന്‍ നിര്‍ത്തിയാണ് ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ കടുത്ത തീരുമാനവുമായി രംഗത്തു വന്നിരിക്കുന്നത്.

ഓസ്‌ട്രേലിയന്‍ സംസ്ഥാനമായ സ്‌റ്റയര്‍മാര്‍ക്കിലെ ഗ്രാസ് മുനിസിപ്പന്‍ കൌണ്‍സിലാണ് കര്‍ശന നിര്‍ദേശങ്ങള്‍ നല്‍കിയിരിക്കുന്നത്. ഉപയോഗിച്ച ച്യൂയിംഗം, സിഗരറ്റ് കുറ്റികള്‍, വളര്‍ത്തു നായ്‌ക്കളുടെ കാ‌ഷ്‌ഠം എന്നിവ വഴിയില്‍ തള്ളുന്നവരെ ശിക്ഷിക്കാനാണ് സര്‍ക്കാര്‍ ഒരുങ്ങുന്നത്.

വഴിയില്‍ തുപ്പുന്നവര്‍ക്കു നേരെയും ശിക്ഷാനടപടികള്‍ ഉണ്ടാകുമെന്ന് മുനിസിപ്പന്‍ കൌണ്‍സി വ്യക്തമാക്കി. വലിയ ശബ്ദത്തില്‍ പാട്ട് വെക്കുന്ന വാഹനങ്ങള്‍ക്കും പിടിവീഴും. നിര്‍ദേശം ലഘിക്കുന്നവരില്‍ നിന്നും വലിയ തുക പിഴയായി വാങ്ങാനാണ് തീരുമാനം.

നിലവില്‍ 218 യൂറോയായിരുന്നു ഏറ്റവും കൂടിയ പിഴ. എന്നാല്‍ ഇത് 1000 യൂറോയായി വര്‍ദ്ധിപ്പിക്കുന്നതിനും പിഴയൊടുക്കാന്‍ വിസമ്മതിച്ചാല്‍ മറ്റൊരു 1000 യൂറോ കൂടി ഈടാക്കുവാനും കൌണ്‍സില്‍ തീരുമാനിച്ചു. ഇത് അസംബ്ലിയില്‍ നിയമമാകേണ്ടതുണ്ട്. അതുകൊണ്ട് മാര്‍ച്ച് ആദ്യമേ ഇത് പ്രാബല്യത്തില്‍ വരികയുള്ളൂ.

അനുബന്ധ വാര്‍ത്തകള്‍

Next Article