ബ്രിട്ടണ്‍ തെരഞ്ഞെടുപ്പ്, ലേബര്‍ പാര്‍ട്ടി മുന്നില്‍

Webdunia
വെള്ളി, 8 മെയ് 2015 (09:17 IST)
പൊതുതെരഞ്ഞെടുപ്പിനു ശേഷം ബ്രിട്ടണില്‍ തൂക്കു സഭ നിലവില്‍ വരും എന്നുള്ള എക്സിറ്റ് പോള്‍ ഫലങ്ങള്‍ തള്ളിക്കൊണ്ട് ലേബര്‍ പാര്‍ട്ടി മുന്നിലെന്ന് സൂചന. വോട്ടെണ്ണലിന്റെ ആദ്യ ഫല സൂചനകള്‍ പ്രകാരം 180 സീറ്റുകളിലെ ഫലം പുറത്തുവന്നപ്പോൾ ലേബർ പാർട്ടി 78 സീറ്റുകൾ നേടി. ഭരണകക്ഷിയായ കൺസർവേറ്റിവ് പാർട്ടിക്ക് 47 സീറ്റുകൾ മാത്രമെ ലക്ഷിച്ചുള്ളൂ. സ്കോട്ടിഷ് നാഷനൽ പാർട്ടി 37 സീറ്റുകളിലും മറ്റുള്ളവർ 18 സീറ്റുകളിലും വിജയിച്ചു. വോട്ടെണ്ണൽ തുടരുകയാണ്.
 
നിലവിലെ പ്രധാനമന്ത്രി ഡേവിഡ് കാമറണിന്റെ കൺസർവേറ്റിവ് പാർട്ടിയും പ്രതിപക്ഷമായ ലേബർ പാർട്ടിയും തമ്മിലാണ് പ്രധാന പോരാട്ടം. ഇന്നലെ നടന്ന വോട്ടെടുപ്പിൽ കനത്ത പോളിങ്ങാണ് ഉണ്ടായത്. രാവിലെ ഏഴിനു തുടങ്ങിയ വോട്ടെടുപ്പ് രാത്രി പത്തു (ഇന്ത്യൻ സമയം വെള്ളി പുലർച്ചെ 2.30) വരെ നീണ്ടു. ഇന്ന് ഉച്ചയോടെ അന്തിമ ഫലമറിയാം.
 
650 അംഗ ജനപ്രതിനിധി സഭയിൽ 326 അംഗങ്ങളാണു ഭൂരിപക്ഷത്തിനു വേണ്ടത്. ലിബറൽ ഡമോക്രാറ്റ്സ്, യുകെ ഇൻഡിപെൻഡൻസ് പാർട്ടി, സ്കോട്ടിഷ് നാഷനൽ പാർട്ടി എന്നീ കക്ഷികളാണു മൽസരരംഗത്തുള്ള മറ്റു പ്രമുഖ കക്ഷികൾ.