ബ്രസീലില്‍ ലോകകപ്പ് ഫുട്ബോളിനെതിരെ പ്രതിഷേധം

Webdunia
വെള്ളി, 13 ജൂണ്‍ 2014 (13:08 IST)
ലോകകപ്പ് ഉദ്ഘാടന ദിനം സാവോപോളോയില്‍ വന്‍ പ്രതിഷേധം അരങ്ങേറി. ലോകകപ്പിനായി സര്‍ക്കാര്‍ വന്‍തോതില്‍ പണം ചെലവഴിക്കുന്നെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം.

ആക്രമണം കനത്തതോടെ പ്രതിഷേധക്കാര്‍ക്ക് നേരെ പൊലീസ് ലാത്തിവീശുകയും കണ്ണീര്‍വാതകം പ്രയോഗിക്കുകയും ചെയ്തു. കറുത്ത വസ്ത്രങ്ങളണിഞ്ഞാണ് പ്രതിഷേധക്കാര്‍ എത്തിയത്. ബ്രസീല്‍-ക്രൊയേഷ്യ മത്സരം തുടങ്ങാനിരിക്കേയാണ് പ്രതിഷേധം ആളിക്കത്തിയത്.

ഫുട്ബോള്‍ ലോകകപ്പ് നടത്തുന്നതിനായി സര്‍ക്കാര്‍ രാജ്യത്തെ വിദ്യാഭ്യാസം പോലുള്ള അടിസ്ഥാന ആവശ്യങ്ങളില്‍ വേണ്ടത്ര ശ്രദ്ധ ചെലുത്താതെ വന്‍തോതില്‍ പണം ധൂര്‍ത്തടിക്കുന്നതിന് എതിരെയാണ് പ്രതിഷേധം.