ഇറാഖിലെ ദിയാല പ്രവശ്യയിലുണ്ടായ ചാവേര്‍ സ്‌ഫോടനത്തില്‍ സ്ഫോടനത്തില്‍ 25 പേര്‍ മരിച്ചു. നാളെ നടക്കാനുള്ള തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു നടത്തിയ പ്രചാരണ റാലിക്കിടെയാണ് സംഭവം നടന്നത്. സ്ഫോടനത്തില്‍ 30 ലേറെ പേര്‍ക്ക് പരിക്കേറ്റതായാണ് വിവരം.
തിരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുത്ത കുര്‍ദിഷ് വിഭാഗക്കാരാണ് മരിച്ചവരിലേറെയുമെന്ന് അധികൃതര്‍ പറയുന്നു. തെരഞ്ഞെടുപ്പ് പ്രക്രിയ അട്ടിമറിക്കുന്നതിനായി പോളിങ് സ്റ്റേഷനുകള്‍ ഉള്‍പ്പടെയുള്ള തിരഞ്ഞെടുപ്പ് കേന്ദ്രങ്ങള്‍ക്ക് നേരെ തീവ്രവാദികള്‍ നടത്തിയ ആക്രമണങ്ങളില്‍ ഇതുവരെ 46 പേര്‍ മരിച്ചതായാണ് ഔദ്യോഗിക റിപ്പോര്‍ട്ടുകള്‍
വോട്ടെടുപ്പ് വ്യാപകമായി തടസ്സപ്പെടുത്തുമെന്ന് സുന്നി വിഭാഗം തീവ്രവാദികള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.