വടക്കന്‍ നൈജീരിയയില്‍ ബൊക്കോ ഹറാം തീവ്രവാദികള്‍ രണ്ടിടങ്ങളിലായി നടത്തിയ ആക്രമണത്തില്‍ അമ്പതോളം പേര് കൊല്ലപ്പെട്ടു.
നിരവധി പേര്‍ക്ക് പരുക്കേറ്റു. കൊല്ലപ്പെട്ടവരില്‍ കൂടുതല്‍ പേരും സൈനികരാണ്. നൈജീരിയയിലെ നൊബെ സംസ്ഥാനത്തെ ബുനിയാദി പ്രദേശത്തും ബോര്‍ണോ സംസ്ഥാനത്തെ രണ്ട് ഗ്രാമങ്ങളിലുമാണ് തീവ്രവാദികള്‍ ആക്രമണം നടത്തിയത്.
അതെസമയം ബൊക്കോ ഹറാം പ്രവര്‍ത്തകര്‍ തട്ടിക്കൊണ്ടുപോയ സ്കൂള്‍ വിദ്യാര്‍ത്ഥിനികളെ താമസിപ്പിച്ചിരിക്കുന്ന സ്ഥലത്തെ കുറിച്ച് വിവരം ലഭിച്ചതായി നൈജീരിയന്‍ സൈന്യത്തിന്റെ അറിയിപ്പ് വന്നതിന് പിന്നാലെയാണ് വീണ്ടും ആക്രമണം ഉണ്ടായത്.