ഭാര്യമാരെ സൈന്യം സ്വന്തമാക്കുമെന്ന് പേടി; ബോകോ ഹറാം ഭീകരര്‍ ഭാര്യമാരെ കൊന്നൊടുക്കി!
വെള്ളി, 20 മാര്‍ച്ച് 2015 (19:53 IST)
നൈജീരിയയിലെ ഐഎസ് അനുകൂല ഭീകവാദ സംഘടനയായ ബോകോ ഹറാം സ്വന്തം ഭാര്യമാരേ കൂട്ടത്തോടെ കൊന്നൊടുക്കുന്നതായി വാര്‍ത്തകള്‍. കൂട്ടക്കൊലയില്‍ നിന്ന് രക്ഷപ്പെട്ടെത്തിയ ഭീകരരിലൊരാളുടെ ഭാര്യയാണ് ഈ നടുക്കുന്ന വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. നൈജീരിയയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് തീവ്രവാദികള്‍ തട്ടിക്കൊണ്ട് വന്ന് ഭാര്യമാരാക്കിയ സ്ത്രീകളെയാണ് കൂട്ടത്തോടെ കൊന്നൊടുക്കുന്നത്. തീവ്രവാദികള്‍ക്കെതിരെ നൈജീരിയയുടെയും ആഫ്രിക്കന്‍ രാജ്യങ്ങളുടെയും സംയുക്ത സൈന്യം നീക്കം ശക്തിപ്പെടുത്തിയതിനു പിന്നാലെയാണ് ഭീകരര്‍ കൂട്ടക്കൊല തുടങ്ങിയത്.
ഭീകരരുടെ കൈവശമുള്ള പല സ്ഥലങ്ങളും സൈന്യത്തിന്റെ നിയന്ത്രണത്തിലായതോടെ ഭാര്യമാരെ സൈന്യം സ്വന്തമാക്കുമെന്നും അവിശ്വാസികളെ വിവാഹം കഴിയ്‌ക്കേണ്ടിവരുമെന്നും പറഞ്ഞാണ് തീവ്രവാദികള്‍ ഭാര്യമാരെ കൂട്ടക്കൊല ചെയ്യുന്നത്. തീവ്രവാദികളുടെ വാദം. ഇത്തരത്തില്‍ അവിശ്വാസികളേയും വിവാഹം കഴിയ്‌ക്കേണ്ടി വരുമെന്ന് തീവ്രവാദികള്‍ പറയുന്നു. തീവ്രവാദികളില്‍ നിന്നും രക്ഷപ്പെട്ട ഷരീഫത്തു ബകൂര എന്ന 39കാരിയാണ് ഇക്കാര്യം പുറം ലോകത്തോട് പറഞ്ഞത്. ഗര്‍ഭിണിയായതിനാല്‍ മാത്രമാണ് കൊല്ലപ്പെടാതെ ബകൂരയെ തീവ്രവാദികള്‍ കൊല്ലാതെ വിട്ടത്.
ബോകോ ഹരാമിന്റെ വടക്ക് കിഴക്കന്‍ ശക്തി കേന്ദ്രങ്ങളില്‍ പലതും സൈന്യം പിടിച്ചെടുത്തു. ബാമയില്‍ അതിരൂക്ഷമായ പോരാട്ടമാണ് നടക്കുന്നത് . ബോകോ ഹരാം തീവ്രവാദികള്‍ ഭാര്യമാരെ കൂട്ടക്കൊല ചെയ്തു സൈന്യവുമായി നടക്കുന്ന ഏറ്റവുമുട്ടലില്‍ ഭാര്യമാര്‍ ബന്ദികളാക്കപ്പെടുമെന്നും സൈനികര്‍ അവരെ വിവാഹം കഴിയ്ക്കുമെന്നുമാണ് തീവ്രവാദികള്‍ വാദിക്കുന്നത്.