നൈജീരിയയില്‍ ബോക്കോ ഹറാം അഴിഞ്ഞാട്ടം തുടരുന്നു. ഇന്നലെ ഭീകരര്‍ കൊന്നൊടുക്കിയത് 35 ഗ്രാമീണരെയാണ്. വടക്കുകിഴക്കന്‍ സംസ്ഥാനമായ ബോര്‍നോയിലെ മൂന്ന് ഗ്രാമങ്ങളില്‍ ഭീകരര്‍ നടത്തിയബ് ആക്രമണത്തിലാണ് ഗ്രാമീണര്‍ കൊല്ലപ്പെട്ടത്.
നിരവധി പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. സൈനിക വൃത്തങ്ങളാണ് ഇക്കാര്യം അറിയിച്ചത്. കാമറൂണ്‍ അതിര്‍ത്തിയോട് ചേര്‍ന്ന ഗുമുഷി, അമുഡ, അര്‍ബൊക്കോ ഗ്രാമങ്ങളിലാണ് ആക്രമണമുണ്ടായത്.
ട്രക്കുകളിലും മോട്ടാര്‍ സൈക്കിളുകളിലും എത്തിയ ഭീകരര്‍ വീടുകള്‍ക്ക് നേരെ പെട്രോള്‍ ബോബ് എറിയുകയും അഭയം തേടി വീടുനു പുറത്തേക്ക് ഓടിയവരെ തുരുതുരാ വെടിവെച്ചു വീഴ്ത്തുകയുമായിരുന്നു. ഗുമുഷിയിലാണ് കനത്ത ആക്രമണമുണ്ടായത്. ഇവിടെ 26 പേര്‍ കൊല്ലപ്പെട്ടു. എന്നാല്‍ ആക്രമണങ്ങളില്‍ 42 ഗ്രാമീണര്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്.