ബോക്കോ ഹറാം 28 ഗ്രാമീണരെ കൊലപ്പെടുത്തി

Webdunia
ഞായര്‍, 25 മെയ് 2014 (13:55 IST)
നൈജീരിയന്‍ തീവ്രവാദ സംഘടനയായ ബോക്കോ ഹറാം 28 ഗ്രാമീണരെ കൊലപ്പെടുത്തി. മൂന്ന്‌ ഗ്രാമങ്ങളിലെ ജനങ്ങളെയാണ്‌ ഇവര്‍ ആക്രമിച്ചത്‌. വീടുകള്‍ തീയിട്ടു നശിപ്പിക്കുന്നതും ഗ്രാമീണരെ കൊലപ്പെടുത്തുന്നതും നൈജീരിയയില്‍ ബോക്കോ ഹറാം തുടരുകയാണ്‌.

ബോറോണോ എന്ന ഉള്‍ഗ്രാമത്തില്‍ കഴിഞ്ഞ വ്യാഴാഴ്ച നടന്ന ആക്രമണ സംഭവങ്ങള്‍ ഇപ്പോള്‍ മാത്രമാണ്‌ പുറം ലോകം അറിയുന്നത്‌. നൈജീരിയയില്‍ ഇസ്ലാമിക റിപ്പബ്ലിക്ക്‌ സ്ഥാപിക്കണമെന്നാണ്‌ ബോക്കോ ഹറാമിന്റെ ആവശ്യം.

കഴിഞ്ഞ മാസം ബോക്കോ ഹറാം 200 പെണ്‍കുട്ടികളെ തട്ടിക്കൊണ്ടു പോയിരുന്നു. ഇതുവരെയും പെണ്‍കുട്ടികളെ മോചിപ്പിക്കുവാന്‍ നൈജീരിയന്‍ സര്‍ക്കാരിനു കഴിഞ്ഞിട്ടില്ല. ഏപ്രില്‍ 14ന്‌ ശേഷം ബോക്കോ ഹറാം തീവ്രവാദികള്‍ 450-ഓളം പേരെയാണ്‌ പല ആക്രമണങ്ങളിലായി കൊലപ്പെടുത്തിയത്‌.