ബോട്ട് മറിഞ്ഞ് 19 അഭയാര്‍ത്ഥികള്‍ മുങ്ങിമരിച്ചു. റോദ്‌സില്‍ നിന്നും ഗ്രീസിലേക്ക് വരികയായിരുന്ന ബോട്ട് ഏജിയന്‍ കടലില്‍ മറിഞ്ഞാണ് അപകടമുണ്ടായത്.തുര്‍ക്കിയില്‍ നിന്നും പലായനം ചെയ്യാനുള്ള ശ്രമത്തിനിടെയാണ് അപകടമുണ്ടായത്. 138 പേരെ രക്ഷിച്ചതായി ഗ്രീക്ക് തീരദേശസേന അറിയിച്ചു. റോഡ്‌സ് ദ്വീപിനടുത്ത് മറ്റൊരു ബോട്ട് മറിഞ്ഞ് മൂന്നുപേരും മരിച്ചു.
കാണാതായ മൂന്നു പേര്‍ക്കു വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്. ഏജിയന്‍ കടലിലൂടെ സുരക്ഷയൊട്ടുമില്ലാതെ ദിവസവും ആയിരക്കണക്കിനാളുകളാണ് ഗ്രീസിലേക്ക് കടക്കുന്നതെന്ന് അധികൃതര്‍ അറിയിച്ചു. ഐക്യരാഷ്ട്രസഭയുടെ കണക്കുപ്രകാരം ഏഴുലക്ഷത്തോളം പേര്‍ കടല്‍ മാര്‍ഗം യൂറോപ്പിലേക്ക് കുടിയേറിയിട്ടുണ്ട്. സ്‌റിയയില്‍ നിന്നുള്ളവരാണ് ഇവരില്‍ കൂടുതലും.