വീഴില്ല, വീഴ്ത്തില്ല; സെൽഫ് ബാലൻസിങ്ങ് ബൈക്കുമായി ബിഎംഡബ്ല്യു

വ്യാഴം, 13 ഒക്‌ടോബര്‍ 2016 (11:21 IST)
കമ്പനിയുടെ നൂറാം വാർഷികത്തോടനുബന്ധിച്ച് ആരെയും അതിശയിപ്പിക്കുന്ന ഒരു പുതിയ ആശയവുമായി ബിഎംഡബ്ല്യു. അപകടമുണ്ടാക്കാത്ത ബൈക്ക് എന്നതാണ് പുതിയ ആശയം. മോട്ടോറാഡ് വിഷൻ നെക്സ്റ്റ് 100 എന്ന പേരിലാണ് പുതിയ ബൈക്ക് എത്തുന്നത്.
 
ഏതു സാഹചര്യത്തിലും സ്വയം ബാലൻസ് ചെയ്യാന്‍ സാധിക്കുന്ന വിധമാണ് ബൈക്ക് രൂപകല്പന ചെയ്തിരിക്കുന്നതെന്ന് കമ്പനി വ്യക്തമാക്കി. അതുകൊണ്ട് തന്നെ ബൈക്ക് ഓടിക്കുന്നവർ ഹെൽമറ്റ് അടക്കമുള്ള സുരക്ഷാ കവചങ്ങൾ ധരിക്കേണ്ട ആവശ്യം വരുന്നില്ലെന്നും കമ്പനി അറിയിച്ചു.

വെബ്ദുനിയ വായിക്കുക