150 വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും മഴവില്‍ കല്ല് കണ്ടെത്തി
ശനി, 22 ഓഗസ്റ്റ് 2015 (15:37 IST)
ഒന്നര നൂറ്റാണ്ടിനുശേഷം മഴവില്‍കല്ല്(ബ്ലൂ ജോണ്‍ സ്‌റ്റോണ്‍) മനുഷ്യകരങ്ങളിലെത്തി. ബ്രിട്ടനിലെ പീക്കില്‍ രണ്ട് വര്‍ഷം മുമ്പ് കണ്ടെടുത്ത കല്ല് മഴവില്‍കല്ലാണെന്നു വിദഗ്‌ധര്‍ സ്‌ഥിരീകരിച്ചു. പത്തൊമ്പതാം നൂറ്റാണ്ടിലാണ് ഇതിനു മുമ്പ് മഴവില്‍കല്ല് കിട്ടിയത്.
മഴവില്‍ കല്ല് അഥാവ നിറമുള്ള കല്ലുകള്‍ ഫ്ലോറേറ്റ് മിനറലിന്റെ അയിരാണ്. കൂടാതെ പൊട്ടാസ്യം പെര്‍മാംഗനേറ്റും ഹൈഡ്രോ കാര്‍ബണുകളും ഇവയില്‍ ഉണ്ടെന്നാണ് ഗവേഷകര്‍ പറയുന്നത്. ഭൂമിയില്‍ നിന്ന് വളരെ കുറച്ച് മാത്രം കാണപ്പെടുന്നതിനാല്‍ ഇവയ്ക്ക് മൂല്യം ഏറെയാണ്. നിറത്തിന്റെ അടിസ്‌ഥാനത്തില്‍ ഇതിന് 14 വകഭേദങ്ങളാണുള്ളത്. അമേരിക്ക, ചൈന, മെക്സിക്കോ, യുകെ തുടങ്ങിയ രാജ്യങ്ങളില്‍ നേരത്തെ ഇത്തരത്തില്‍ കല്ലുകള്‍ കണ്ടെത്തിയിട്ടുണ്ട്.
ബ്ലൂ ജോണ്‍ സ്‌റ്റോണ്‍ വിദഗ്‌ധനായ ലെസസ്‌റ്റര്‍ സര്‍വകലാശാലയിലെ ഡോ. ട്രീവര്‍ ഫോര്‍ഡ് ആണു ഇപ്പോള്‍ കണ്ടെത്റ്റിയ മഴക്വില്‍ കല്ലിന്റെ പ്രത്യേകത തിരിച്ചറിഞ്ഞത്. പതിനെട്ടാം നൂറ്റാണ്ടില്‍ ഇത്തരം 14 കല്ലുകള്‍ ലഭിച്ചിരുന്നു. ഇവയില്‍ ഭൂരിപക്ഷവും ബ്രിട്ടിഷ് രാജകുടുംബത്തിന്റെ നിയന്ത്രണത്തിലാണ്. ഇത്തരം കല്ലുക്ല് ആഭരണ നിര്‍മ്മാണത്തിന് ഉപയോഗിച്ചിരുന്നവയാണ്.