കാമുകിയെ കൊലപ്പെടുത്തിയ കേസില്‍ ശിക്ഷിക്കപ്പെട്ട ബ്ലേഡ്‌ റണ്ണര്‍ ജയില്‍മോചിതനാകുന്നു

Webdunia
വ്യാഴം, 13 ഓഗസ്റ്റ് 2015 (16:52 IST)
കാമുകിയെ വെടിവച്ച്‌ കൊലപ്പെടുത്തിയ കേസില്‍ തടവുശിക്ഷ ലഭിച്ച ബ്ലേഡ്‌ റണ്ണര്‍ എന്നറിയപ്പെടുന്ന ഓസ്‌കാര്‍ പിസ്‌റ്റോറിയസ്‌ ജയില്‍മോചിതനാകുന്നു.പിസ്‌റ്റോറിയസിനെ നല്ലനടപ്പ്‌ പരിഗണിച്ചാണ് ജയില്‍മോചനം നല്‍കാന്‍ ജയില്‍ പരോള്‍ ബോര്‍ഡ്‌ തീരുമാനിച്ചിരിക്കുന്നത്. ഓഗസ്‌റ്റ് 21ന്‌ പിസ്‌റ്റോറിയസ്‌ ജയില്‍മോചിതനാകും. കഴിഞ്ഞ വര്‍ഷം സെപ്‌റ്റംബറിലാണ്‌ പിസ്‌റ്റോറിയസിനെ  അഞ്ച്‌ വര്‍ഷത്തെ തടവിന് കോടതി ശിക്ഷിച്ചത്‌.
 
2013ലെ വാലന്റീസ് ഡേയിലാണ് കാമുകി റീവ സ്റ്റീന്‍കാംപ് പിസ്‌റ്റോറിയസിന്റെ താമസസ്ഥലത്ത് വെടിയേറ്റു മരിച്ചത്. അര്‍ധരാത്രി വീട്ടില്‍ അതിക്രമിച്ചു ശ്രമിച്ചയാള്‍ എന്നു തെറ്റിദ്ധരിച്ച് പിസ്‌റ്റോറിയസ് വെടിവച്ചുവെന്നാണ് കുറ്റപത്രം.  20 ഓളം സാക്ഷികളെയാണ് ആറു മാസം നീണ്ട വിചാരണയ്ക്കിടെ വിസ്തരിച്ചത്.