സാത്താന് സമര്‍പ്പിക്കാനായി പതിനഞ്ചുകാരി തന്റെ കൂട്ടുകാരിയുടെ വിരലുകള്‍ കോടാലി ഉപയോഗിച്ച് വെട്ടിയെടുത്തു. ചെക്ക് റിപ്പബ്ലിക്കിലെ ബ്രോണോ നഗരത്തിലെ അലെന സ്ക്രിവന്കോവ എന്ന പെണ്‍കുട്ടിയാണ് തന്റെ കളിക്കൂട്ടുകാരി ജിത്ക സ്വേലോവയുടെ കൈവിരലുകള്‍ സാത്താനെ പ്രീതിപ്പെടുത്താനായി അറുത്തെടുത്തത്.
അയല്‍വാസികളായ അലെനയും ജിത്കയും ഒരുമിച്ചാണ് സ്കൂളില്‍ പോയിരുന്നത്. അതിനാല്‍ തന്നെ ഇരുവരും വലിയ അടുപ്പത്തിലുമായിരുന്നു. കഴിഞ്ഞ ദിവസം അലെനയും ജിത്കയും കളിക്കാന്‍ പോവുകയാണെന്ന് മാതാപിതാക്കളെ അറിയിക്കുകയും അവര്‍ സമ്മതം നല്കിയതിനാല് ഇരുവരും കളിക്കാന്‍ അടുത്തുള്ള വനപ്രദേശത്ത് എത്തുകയുമായിരുന്നു. വനത്തിന് ഉള്ളിലേക്ക് കൂട്ടുകാരിയെ കൊണ്ടു പോയ അലെന ജിത്കയെ കളിക്കാനെന്ന വ്യാജേനയില് മരത്തില്‍ കെട്ടിയിടുകയുമായിരുന്നു.
ഇതിനുശേഷം കൈയ്യില്‍ സൂക്ഷിച്ചിരുന്ന കോടാലി ഉപയോഗിച്ച് വിരലുകള്‍ വെട്ടിമാറ്റുകയായിരുന്നു. വിരല്‍ മുറിച്ച് മാറ്റപ്പെട്ടതിനെ തുടര്‍ന്ന് വേദനിച്ച് ഭയന്നോടിയ പെണ്‍കുട്ടി സംഭവം മാതാപിതാക്കളെ അറിയിക്കുകയായിരുന്നു. മാതാപിതാക്കളുടെ പരാതിയില്‍ പൊലീസ് എത്തുബോള്‍ അലെന ഒരു കയ്യില്‍ കോടാലിയും മറ്റെ കയ്യില്‍ മുറിച്ചുമാറ്റിയ വിരലുകളുമായും ഇരിക്കുകയായിരുന്നു. ജിത്കയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.