സെക്കൻഡുകളുടെ ഇടവേളയിൽ പതിച്ചത് രണ്ട് മിസൈലുകൾ: യുക്രെയ്‌ൻ വിമാന അപകടത്തിൽ സ്ഥിരീകരണം

തിങ്കള്‍, 24 ഓഗസ്റ്റ് 2020 (07:38 IST)
ടെഹ്റാൻ: ജനുവരി 26ന് 176 പേരുടെ മരണത്തിന് ഇടയാക്കിയ വിമാന അപകടം ഇറാൻ റവല്യുഷനറി ഗാർഡ്സ് തൊടുത്തുവിട്ട മിസൈലുകൽ ഏറ്റെന്ന് സ്ഥിരീകരണം. 25 സെക്കൻഡുകളുടെ ഇടവേളയിൽ രണ്ട് മിസൈലുകൾ ഏറ്റതാണ് അപകടത്തിന് കാരണമായത് എന്ന് ഇറാൻ സ്ഥിരീകരിച്ചു. കോക്‌പിറ്റ് വോയിസ് രേക്കോർഡറും ബ്ലാക്ബോക്സും ഉൾപ്പടെ പാരിസിലേയ്ക്ക് അയച്ച് നടത്തിയ പരിശോധനയിലാണ് ഇക്കാര്യം വ്യക്തമായത് എന്ന് ഇറാൻ സിവിൽ ഏവിയേഷൻ ഓർഗനൈസേഷം ഔദ്യോഗികമായി അറിയിച്ചു. 
 
ടെഹ്റാൻ വിമാനത്താവളത്തിൽനിന്നും പറന്നുയർന്ന വിമാനത്തിന് നേരെ ഇറാൻ റസല്യൂഷനറി ഗാർഡ്സ് തൊടുത്ത ആദ്യ മിസൈൽ വിമാനത്തിന്റെ റെഡിയോ ഉപകരണങ്ങൾ നശിപ്പിച്ചു. 25 സെക്കൻഡിന്റെ വ്യത്യാസത്തിൽ മാത്രം വന്ന അടുത്ത മിസൈൽ ഏറ്റതോടെ അഗ്നിഗോളമായി വിമാനം താഴേയ്ക്ക് പതിയ്ക്കുകയായിരുന്നു. ആദ്യ മിസൈൽ പതിച്ച ശേഷം ഏകദേശം 19 സെക്കൻഡ് നേരത്തെ കോക്‌പിറ്റ് സന്ദേശങ്ങൾ വിമാനത്തിൽനിന്നും ലഭിച്ചിരുന്നു.
 
ഇറാൻ ജനറൽ ഖാസിം സുലൈമാനിയെ ഡ്രോൺ ആക്രമണത്തിൽ അമേരിക്ക കൊലപ്പെടുത്തിയതിന് പിന്നാലെ ഇറാൻ അമേരിക്ക സംഘർഷം രൂക്ഷമായി തുടരുന്ന സമയത്തായിരുന്നു വിമാന അപകടം. സുലൈമാനിയെ വധിച്ചതിന് പ്രതികാരമായി ഇറാഖിലെ അമേരിക്കൻ സൈനിക താവളങ്ങൾക്ക് നേരെ ഇറാൻ മിസൈൽ ആക്രമണം നടത്തിയിരുന്നു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍