ബില്‍ ക്ലിന്റണ്‍ ഈ മാസം ജയ്പൂരില്‍

വെള്ളി, 4 ജൂലൈ 2014 (14:40 IST)
മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബില്‍ ക്ലിന്റണ്‍ ഈ മാസം 16ന് ഇന്ത്യയിലെത്തും.  ക്ലിന്റണ്‍ ഫൗണ്ടേഷനുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് സന്ദര്‍ശനം നടത്തുന്നത്.

16ന് ജയ്പൂരിലുലെത്തുന്ന ക്ലിന്റണ്‍ ഒരു സ്‌കൂളിലെ ഉച്ചഭക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട പരിപാടിയില്‍ സംബന്ധിക്കും. പിന്നീട് ലഖ്‌നോവില്‍ എത്തുന്ന ക്ലിന്റണ്‍ ഒരുകമ്മ്യുണിറ്റി സെന്ററിലെ പരിപാടിയില്‍ പങ്കെടുക്കും.

ക്ലിന്റണ്‍ ഫൗണ്ടേഷന്റെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് 16 മുതല്‍ 23 വരെ ഇന്ത്യ, വിയറ്റ്‌നാം, ഇന്തോനീഷ്യ, പപ്പുവ ന്യൂ ഗിനിയ, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങളില്‍ സന്ദര്‍ശനം നടത്തുന്നുണ്ട്.

വെബ്ദുനിയ വായിക്കുക