ബംഗ്ലാദേശില്‍ കന്യാസ്ത്രീകളെ ബലാത്സംഗം ചെയ്യാന്‍ ശ്രമം 12 പേര്‍ അറസ്റ്റില്‍

ബുധന്‍, 16 ജൂലൈ 2014 (13:12 IST)
വടക്കന്‍ ബംഗ്ളാദേശിലെ ദിനൈജ്പൂര്‍ രൂപതയിലെ ഒരു കോണ്‍വെന്റില്‍  മുസ്ലീം യുവാക്കള്‍ അതിക്രമിച്ച് കടന്ന് കന്യാസ്ത്രീകളെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചതായി റിപ്പോര്‍ട്ടുകള്‍.പോന്റിഫിഷ്യല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫോറിന്‍ മിഷന്‍സ് എന്ന കത്തോലിക്ക കോണ്‍വെന്റിലാണ് അക്രമസംഭവം നടന്നത്. സെക്യൂരിറ്റി ജീവനക്കാരെ ബന്ധികളാക്കി വായ മൂടികെട്ടിയതിന് ശേഷമാണ് ഇവര്‍ കോണ്‍ വെന്റ് ആക്രമിച്ചത്.


കോണ്‍ വെന്റില്‍ പ്രവേശിച്ച ഇവര്‍ കന്യസ്ത്രീകളെ മര്‍ദ്ദിയ്ക്കുകയും ബലാത്സംഗം ചെയ്യാന്‍ ശ്രമിയ്ക്കുകയും ചെയ്തു.സ്ഥലത്തെ അസിസ്റ്റന്റ് പാസ്റ്ററായ ഫാദര്‍ അന്‍സെല്‍മോയും അക്രമത്തിനിരയായി പാസ്റ്ററിന്റെ മുറിയുടെ വാതില്‍ ഇവര്‍ തകര്‍ക്കുകയും ഇദ്ദേഹത്തെ മര്‍ദ്ദിക്കുകയും ചെയ്തു. കന്യാസ്ത്രീകള്‍ക്കും പാസ്റ്റര്‍മാര്‍ക്കും പറ്റിയ  സാഹചര്യമല്ല ബംഗ്ലാദേശില്‍ നിലവിലുള്ളതെന്നും കോണ്‍ വെന്റ് ആക്രമിച്ചവരെ മാതൃകാപരമായി ശിക്ഷിക്കണമെന്നും സഭ അക്രമത്തെപ്പറ്റി പ്രതികരിച്ചു.60ഓളം മുസ്ലിമുകളാണ് അക്രമത്തിനു പിന്നിലെന്നാണ് റിപ്പോര്‍ട്ടുകള്‍ ഇതില്‍ 12 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. അക്രമം നടന്ന ജില്ലയില്‍ 77 ശതമാനം പേരും മുസ്ലിങ്ങളാണ്.
 

വെബ്ദുനിയ വായിക്കുക