ചൈനയില്‍ ഭീകരപ്രവര്‍ത്തകരെന്ന് കുറ്റം ചുമത്തി ഒമ്പതു പേരെ വധശിക്ഷയ്ക്കു വിധിച്ചു. കൂടാതെ 72 പേരെ തടവിനും ശിക്ഷിച്ചു. ഭീകരാക്രമണക്കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. പടിഞ്ഞാറന്‍ മേഖലയിലെ പ്രശ്നബാധിത പ്രവിശ്യയായ ഷിന്‍ജിയാങ്ങിലാണ് സംഭവം.
ഭീകരരാണെന്ന സംശയത്തില്‍ ഇരുപത്തിയൊന്‍പതുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. അക്രമസംഭവങ്ങള്‍ക്കിടെ പിടികൂടിയ ഇവര്‍ അല്‍ഖ്വയ്ദയുമായി ബന്ധമുള്ള കിഴക്കന്‍ തുര്ക്കിസ്താന് ഇസ്ലാമിക് മൂവ്മെന്റെ (ഇടിഐ) എന്ന സംഘടനയുമായി ബന്ധമുള്ളവരാണെന്ന് സംശയിക്കുന്നു.