ആഫ്രിക്കന്‍ നേതാക്കള്‍ക്കെതിരെ ഒബാമ; ‘ആരും ജീവിതകാലം മുഴുവന്‍ പ്രസിഡന്റാവില്ലാ’

ബുധന്‍, 29 ജൂലൈ 2015 (12:15 IST)
ആഫ്രിക്കന്‍ നേതാക്കള്‍ക്കെതിരെ രൂക്ഷവിമര്‍ശവുമായി അമേരിക്കന്‍ പ്രസിഡന്‍റ് ബറാക് ഒബാമ. അധികാരം ഒഴിയാന്‍ മടിക്കുന്ന ആഫ്രിക്കന്‍ നേതാക്കള്‍ ജനാധിപത്യ പുരോഗതിയെ തടയുകയാണ്. ‘ആരും ജീവിതകാലം മുഴുവന്‍ പ്രസിഡന്റാവില്ലാ’ എന്നും ആഫ്രിക്കന്‍ യൂണിയന്‍ ഉച്ചകോടിയില്‍ അമേരിക്കന്‍ പ്രസിഡന്റ് വ്യക്തമാക്കി. 
 
തങ്ങളുടെ കാലാവധി തീര്‍ന്നാല്‍ മാറിക്കൊടുക്കാന്‍ തയാറാവാത്ത നേതാക്കള്‍ ഭൂഖണ്ഡത്തിലെ ജനാധിപത്യ പുരോഗതിക്ക് കൂച്ചുവിലങ്ങിടുകയാണ്. ഭരിച്ചുകൊണ്ടിരിക്കെ നിയമത്തില്‍ മാറ്റംവരുത്തി ഭരണം തുടരുന്നത് ബുറുണ്ടി പോലുള്ള രാജ്യത്തിന് ആപല്‍ക്കരമാണ്. നേതാക്കള്‍ അധികാരം കൈമാറാന്‍ തയാറാകണമെന്നും ഒബാമ പറഞ്ഞു. 
 
താന്‍ തന്നെ പിന്‍ഗാമിക്ക് അധികാരം കൈമാറാന്‍ തയാറായിരിക്കുകയാണെന്ന്. അമേരിക്കന്‍ ഭരണഘടനയനുസരിച്ച് തനിക്ക് ഇനിയും പ്രസിഡന്‍റാവാനാവില്ല. ആ നിയമം അംഗീകരിച്ചാണ് താന്‍ സ്ഥാനമൊഴിയുന്നതെന്നും ഒബാമ പറഞ്ഞു. 
 
‘തനിക്കു മാത്രമേ രാജ്യത്തെ നയിക്കാനാവൂ എന്ന് ചിന്തിക്കുന്ന നേതാവിന് ശരിയായ ദിശയില്‍ രാഷ്ട്രത്തെ നയിക്കാനാവില്ല’ -നെല്‍സണ്‍ മണ്ടേലയെ ചൂണ്ടിക്കാണിച്ച് ഒബാമ അഭിപ്രായപ്പെട്ടു. 
 

വെബ്ദുനിയ വായിക്കുക