അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയ്ക്കും ഭാര്യ മിഷേല്‍ ഒബാമയ്ക്കും ഒപ്പം വൈറ്റ് ഹൌസില്‍ ഡിന്നര്‍ കഴിച്ച് ബോളിവുഡ്, ഹോളിവുഡ് താരം പ്രിയങ്ക ചോപ്ര. ഒബാമയ്ക്കും മിഷേലിനും ഒപ്പം ഡിന്നര്‍ കഴിച്ച സന്തോഷം ഇന്‍സ്റ്റഗ്രാമില്‍ പ്രിയങ്ക പങ്കു വെയ്ക്കുകയും ചെയ്തു.
ഇരുവര്‍ക്കും ഒപ്പം നിന്നെടുത്ത ഫോട്ടോ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്താണ് പ്രിയങ്ക സന്തോഷം ആരാധകരുമായി പങ്കു വെച്ചത്. ബോളിവുഡ് നടിയായ പ്രിയങ്ക ക്വാണ്‍ടികോ പരമ്പരയിലൂടെയാണ് അമേരിക്കന്‍ ടി വി പ്രേക്ഷകരുടെ മനസ്സിലും ഇടം നേടിയത്.
ശനിയാഴ്ച നടന്ന വൈറ്റ് ഹൌസ് കറസ്‌പോണ്ടന്റ്സ് ഡിന്നറില്‍ ആയിരുന്നു പ്രിയങ്ക പങ്കെടുത്തത്. 1989ലെ ബേവാച്ച് എന്ന പരമ്പര അടിസ്ഥാനമാക്കി അതേ പേരില്‍ സേത് ഗോര്‍ഡണ്‍ സംവിധാനം ചെയ്യുന്ന ഹോളിവുഡ് സിനിമയില്‍ അഭിനയിച്ചു വരികയാണ് പ്രിയങ്ക ഇപ്പോള്‍.