തായ്‌ലന്‍ഡില്‍ നവജാത ശിശുവിനെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിക്കുകയും അതിനു ശേഷം ജീവനോടെ കുഴിച്ചു മൂടുകയും ചെയ്ത രക്ഷിതാക്കള്‍ക്കായുള്ള തിരച്ചില്‍ പൊലീസ് ശക്തമാക്കി. കഴിഞ്ഞ ദിവസമായിരുന്നു ശരീരത്തില്‍ പലതവണ കുത്തേറ്റ മുറിപ്പാടുകളുമായി ജീവനോടെ കുഴിച്ചു മൂടപ്പെട്ട നിലയില്‍ കുഞ്ഞിനെ വയലില്‍ നിന്നും ഒരു കര്‍ഷകന്‍ കണ്ടെത്തിയത്.
വയലില്‍ നിന്നും കരച്ചില്‍ കേട്ടതിനെ തുടര്‍ന്ന് കര്‍ഷകയായ സ്ത്രീ നോക്കിയപ്പോഴാണ് കുഞ്ഞിനെ കണ്ടെത്തിയത്. ഒരു ആണ്‍കുട്ടിയെയാണ് വയലില്‍ ഒരു കുഴിയില്‍ ഇലകള്‍ കൊണ്ട് മറയ്ക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്. കുഞ്ഞിനെ ഉപേക്ഷിച്ചത് ആരാണെന്നു കണ്ടെത്താന്‍ ശ്രമിക്കുകയാണ് പൊലീസ്. ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട കുഞ്ഞ് അപകടനില തരണം ചെയ്തതായി അധികൃതര്‍ വ്യക്തമാക്കി. എന്നാല്‍, കുഞ്ഞിനെ ഉപേക്ഷിക്കാനുള്ള കാരണം എന്തായിരിക്കും എന്നു ഇതുവരെ പൊലീസിന് വ്യക്തമായിട്ടില്ല.
തായ്‌ലന്‍ഡില്‍ വിവാഹത്തിനു മുമ്പേ ഗര്‍ഭിണികളാകുകയും അമ്മമാരാകുകയും ചെയ്യുന്ന കൗമാരക്കാരികളുടെ എണ്ണം വര്‍ദ്ദിച്ചുവരുന്നുണ്ട്. ഗര്‍ഭഛിദ്രം തായ്‌ലന്‍ഡില്‍ നിയമവിരുദ്ധമാണെങ്കില്‍ പോലും അത് പൊതുവായി നടക്കുന്നുമുണ്ട്.