ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടേയും ബന്ധുക്കളുടെയും സ്വത്ത് വകകള്‍ കണ്ടുകെട്ടണം: ഉത്തരവിട്ട് ധാക്ക കോടതി

സിആര്‍ രവിചന്ദ്രന്‍

ബുധന്‍, 12 മാര്‍ച്ച് 2025 (11:53 IST)
ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടേയും ബന്ധുക്കളുടെയും സ്വത്ത് വകകള്‍ കണ്ടുകെട്ടണമെന്ന് ഉത്തരവിട്ട് ധാക്ക കോടതി. ഷെയ്ഖ് ഹസീനയുടെ ധമന്‍മോണ്ടിയിലെ വീടും ബന്ധുക്കളുടെ സ്വത്തുക്കളും കണ്ടുകെട്ടാനാണ് ഉത്തരവ്. ധാക്ക കോടതിയാണ് ഉത്തരവിട്ടത്. ഹസീനയുടെ ബന്ധുക്കളുടെ 124 ബാങ്ക് അക്കൗണ്ടുകളും പിടിച്ചെടുക്കാന്‍ കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
 
ആന്റി കറപ്ഷന്‍ കമ്മീഷന്‍ നല്‍കിയ അപേക്ഷയെ തുടര്‍ന്നാണ് നടപടി. ഹസീനയുടെ മകന്‍, മകള്‍, സഹോദരി, അവരുടെ മക്കള്‍ എന്നിവരുടെ സ്വത്തുക്കളാണ് കണ്ടുകെട്ടിയത്. ഷെയ്ഖ് ഹസീന ഇപ്പോള്‍ ഇന്ത്യയിലാണ് ഉള്ളത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍