മെക്സിക്കന്‍ ഫുട്ബോള്‍ ടീമിന്റെ ബസിന് നേരെ ആക്രമണം; രണ്ട് മരണം

തിങ്കള്‍, 29 സെപ്‌റ്റംബര്‍ 2014 (11:12 IST)
മെക്‌സിക്കോയില്‍ ഫുട്‌ബോള്‍ ടീം സഞ്ചരിച്ച ബസിനു നേര്‍ക്കുണ്ടായ ആക്രമണത്തില്‍ രണ്ട് കളിക്കാര്‍ കൊല്ലപ്പെട്ടു. ടീം മാനേജര്‍ അടക്കം ഏതാനും പേര്‍ക്ക് പരുക്കേറ്റു. ഗ്വിരേറോയിലെ യൂണൈറ്റഡ് ഫ്രണ്ട് ഓഫ് ടീച്ചേഴ്‌സ് കോളജില്‍ ഉണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് തെരുവിലേക്ക് നീണ്ട കലാപമാണ് വെടിവയ്പില്‍ കലാശിച്ചത്. 
 
വെള്ളിയാഴ്ച വൈകിട്ടാണ് കളിക്കാര്‍ക്കു നേരെ വെടിവയ്പ് നടന്നത്. കളിക്കാര്‍ക്കു നേരെയുണ്ടായ ആക്രമണത്തില്‍ മെക്‌സിക്കോ ഫുട്‌ബോള്‍ ഫെഡറേഷന്‍ അപലപിച്ചു. മെക്‌സിക്കോയിലെ ദരിദ്ര സംസ്ഥാനങ്ങളിലൊന്നാണ് ഗ്വിരേരോ.
 
കോളജ് ബസുകള്‍ പിടിച്ചെടുക്കാനുള്ള വിദ്യാര്‍ഥികളുടെ പ്രക്ഷോഭത്തിനിടെ പൊലീസ് നടത്തിയ വെടിവയ്പില്‍ ഒരു വിദ്യാര്‍ഥി കൊല്ലപ്പെട്ടിരുന്നു. ഇതോടെ സംഘര്‍ഷം മറ്റിടങ്ങളിലേക്കും വ്യാപിക്കുകയായിരുന്നു. സംഘര്‍ഷത്തില്‍ പത്തു പേര്‍ക്ക് പരുക്കേറ്റു. 20 ഓളം പേര്‍ അറസ്റ്റിലായി.
 
 
മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.
 
 
 

വെബ്ദുനിയ വായിക്കുക